---
title: "കപ്പ ബിരിയാണി ആരാധകരാണോ? എങ്കിൽ ഈ കൂട്ട് പരീക്ഷിക്കാതെ പോകരുത്!"
english_title: "Kappa Biryani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347715/kappa-biryani"
published_at: "2026-03-14T16:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5407d08454_Kappa_Biryani.jpg"
keywords: []
---

# കപ്പ ബിരിയാണി ആരാധകരാണോ? എങ്കിൽ ഈ കൂട്ട് പരീക്ഷിക്കാതെ പോകരുത്!

> **Lead Summary:** നാവിൽ കപ്പലോടിക്കാൻ ഇതാ ഒരു നാടൻ കപ്പ ബിരിയാണി! നല്ല എല്ലുള്ള പോത്തിറച്ചിയും വെണ്ണ പോലെ വെന്ത കപ്പയും മസാലക്കൂട്ടുകളും ചേർന്നുള്ള ആ കൂടിച്ചേരൽ ഒന്ന് വേറെ തന്നെയാണ്. വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈലിൽ കപ്പ ബിരിയാണി തയ്യാറാക്കാനുള്ള എളുപ്പവഴികൾ ഇതാ..

## Article Content

നാവിൽ കപ്പലോടിക്കാൻ ഇതാ ഒരു നാടൻ കപ്പ ബിരിയാണി! നല്ല എല്ലുള്ള പോത്തിറച്ചിയും വെണ്ണ പോലെ വെന്ത കപ്പയും മസാലക്കൂട്ടുകളും ചേർന്നുള്ള ആ കൂടിച്ചേരൽ ഒന്ന് വേറെ തന്നെയാണ്. വീട്ടിൽ തന്നെ ഹോട്ടൽ സ്റ്റൈലിൽ കപ്പ ബിരിയാണി തയ്യാറാക്കാനുള്ള എളുപ്പവഴികൾ ഇതാ..

ആവശ്യമായ സാധനങ്ങൾ

കപ്പ (മരച്ചീനി): 1 കിലോ

എല്ലോട് കൂടിയ പോത്തിറച്ചി: 1/2 കിലോ

സവാള: 2 എണ്ണം (അരിഞ്ഞത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 2 വലിയ സ്പൂൺ

പച്ചമുളക്: 4-5 എണ്ണം

മഞ്ഞൾപ്പൊടി: 1 ടീസ്പൂൺ

മുളകുപൊടി: 2 ടീസ്പൂൺമല്ലിപ്പൊടി1 വലിയ സ്പൂൺ

ഗരം മസാല: 1 ടീസ്പൂൺ

തേങ്ങാക്കൊത്ത് : ആവശ്യത്തിന്

വെളിച്ചെണ്ണ : ആവശ്യത്തിന്

കറിവേപ്പില: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് പകുതി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക (പ്രഷർ കുക്കറിൽ 5-6 വിസിൽ).

കപ്പ കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. വെന്തതിനുശേഷം വെള്ളം പൂർണ്ണമായും വാർത്തുകളയണം.

ഒരു വലിയ പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത് മൂപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.

വഴറ്റിയ മസാലയിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് (ചാറോടു കൂടി) ചേർക്കുക. ഇതൊന്ന് തിളച്ചു വരുമ്പോൾ വേവിച്ചു വെച്ച കപ്പ ഇതിലേക്ക് ഇട്ട് നന്നായി ഉടച്ചു യോജിപ്പിക്കുക.

തീ കുറച്ചു വെച്ച് 5 മിനിറ്റ് അടച്ചു വെക്കുക. അവസാനം അല്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറി വാങ്ങി വെക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347715/kappa-biryani)