---
title: "നാവിൽ അലിഞ്ഞുചേരും മാമ്പഴ മധുരം; വീട്ടിലുണ്ടാക്കാം ഈ സ്പെഷ്യൽ മാംഗോ ഐസ്ക്രീം"
english_title: "You can make this special mango ice cream at home."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347714/you-can-make-this-special-mango-ice-cream-at-home"
published_at: "2026-03-14T16:25:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b53f45a1ab1_14.jpg"
keywords: []
---

# നാവിൽ അലിഞ്ഞുചേരും മാമ്പഴ മധുരം; വീട്ടിലുണ്ടാക്കാം ഈ സ്പെഷ്യൽ മാംഗോ ഐസ്ക്രീം

> **Lead Summary:** **മാ**മ്പഴക്കാലത്ത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ ഐസ്ക്രീം. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**മാ**മ്പഴക്കാലത്ത് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് മാംഗോ ഐസ്ക്രീം. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർക്കാതെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഈ വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ചേരുവകൾ**

*നന്നായി പഴുത്ത മാമ്പഴം – 2 എണ്ണം *

*വിപ്പിംഗ് ക്രീം അല്ലെങ്കിൽ ഫ്രഷ് ക്രീം – 1 കപ്പ്*

*കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ് *

*പഞ്ചസാര – ആവശ്യത്തിന് *

*ഏലയ്ക്കാപ്പൊടി അല്ലെങ്കിൽ വാനില എസ്സൻസ് – ഒരു നുള്ള് *

**തയ്യാറാക്കുന്ന വിധം**

ആദ്യം നന്നായി പഴുത്ത മാമ്പഴം തൊലി കളഞ്ഞ് കഷണങ്ങളാക്കി മിക്സിയിൽ വെള്ളം ചേർക്കാതെ അടിച്ചെടുത്ത് നല്ല പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ തണുപ്പിച്ച വിപ്പിംഗ് ക്രീം എടുത്ത് ഒരു ഇലക്ട്രിക് ബീറ്ററോ വിസ്കോ ഉപയോഗിച്ച് നന്നായി പതപ്പിച്ചെടുക്കുക. ക്രീം കട്ടിയായി വരുന്നത് വരെ ബീറ്റ് ചെയ്യണം. ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും തയ്യാറാക്കി വെച്ചിരിക്കുന്ന മാമ്പഴ പൾപ്പും ചേർത്ത് സാവധാനം ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു എയർ ടൈറ്റ് കണ്ടെയ്നറിലേക്ക് മാറ്റി ഉപരിതലം നിരപ്പാക്കിയ ശേഷം അടച്ച് ഫ്രീസറിൽ വെക്കുക. ഏകദേശം 7 മുതൽ 8 മണിക്കൂർ വരെ ഫ്രീസറിൽ വെച്ച് നന്നായി സെറ്റായതിനു ശേഷം തണുപ്പോടെ വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347714/you-can-make-this-special-mango-ice-cream-at-home)