---
title: "കണ്ടെയ്നറുകളിൽ പെട്രോൾ വാങ്ങരുത്; പമ്പുകൾക്കെതിരെ കർശന നടപടി; മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്"
english_title: "Ministry warns of strict action against pumps"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347711/ministry-warns-of-strict-action-against-pumps"
published_at: "2026-03-14T16:13:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b53ca1ecda3_Ministry_warns_of_strict_action_against_pumps.jpg"
keywords: []
---

# കണ്ടെയ്നറുകളിൽ പെട്രോൾ വാങ്ങരുത്; പമ്പുകൾക്കെതിരെ കർശന നടപടി; മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

> **Lead Summary:** ദില്ലി: സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് പെട്രോളും മറ്റ് ഇന്ധനങ്ങളും കണ്ടെയ്നറുകളിൽ വാങ്ങുന്നതിനെതിരെ കർശന നിർദ്ദേശവുമായി പെട്രോളിയം മന്ത്രാലയം. പ്ലാസ്റ്റിക് കുപ്പികളിലോ കുടിവെള്ളം നിറയ്ക്കുന്ന കാനുകളിലോ പെട്രോൾ നൽകാൻ പാടില്ലെന്നും, നിയമം ലംഘിക്കുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ള കണ്ടെയ്നറുകളിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഈ അടിയന്തര ഇടപെടൽ.

## Article Content

ദില്ലി: സുരക്ഷാ മുൻകരുതലുകൾ ലംഘിച്ച് പെട്രോളും മറ്റ് ഇന്ധനങ്ങളും കണ്ടെയ്നറുകളിൽ വാങ്ങുന്നതിനെതിരെ കർശന നിർദ്ദേശവുമായി പെട്രോളിയം മന്ത്രാലയം. പ്ലാസ്റ്റിക് കുപ്പികളിലോ കുടിവെള്ളം നിറയ്ക്കുന്ന കാനുകളിലോ പെട്രോൾ നൽകാൻ പാടില്ലെന്നും, നിയമം ലംഘിക്കുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ കുടിവെള്ള കണ്ടെയ്നറുകളിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഈ അടിയന്തര ഇടപെടൽ.

രാജ്യത്ത് ഇന്ധന ഉൽപ്പന്നങ്ങൾക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും അതിനാൽ അനാവശ്യമായി പെട്രോളും ഡീസലും സ്റ്റോക്ക് ചെയ്യരുതെന്നും അധികൃതർ അറിയിച്ചു. സുരക്ഷിതമല്ലാത്ത രീതിയിൽ ഇന്ധനം കൊണ്ടുപോകുന്നതും സൂക്ഷിക്കുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് ഈ നിയന്ത്രണം. പമ്പ് ഉടമകൾക്കും ജീവനക്കാർക്കും ഇത് സംബന്ധിച്ച് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347711/ministry-warns-of-strict-action-against-pumps)