---
title: "സിവിൽ സർവീസ് അക്കാഡമിയിൽ ജോലി ഒഴിവ്; വിവിധ ജില്ലകളിൽ അവസരം"
english_title: "Job vacancy at Civil Service Academy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347699/job-vacancy-at-civil-service-academy"
published_at: "2026-03-14T15:33:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b532d08e366_19.jpg"
keywords: []
---

# സിവിൽ സർവീസ് അക്കാഡമിയിൽ ജോലി ഒഴിവ്; വിവിധ ജില്ലകളിൽ അവസരം

> **Lead Summary:** **തിരുവനന്തപുരം: [**[ ] സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ ഉപകേന്ദ്രങ്ങളിലേക്ക് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.

## Article Content

**തിരുവനന്തപുരം: [**[ ] സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ വിവിധ ഉപകേന്ദ്രങ്ങളിലേക്ക് കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ഉപകേന്ദ്രങ്ങളിലായി നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 30-ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ രീതികൾക്കുമായി അക്കാഡമിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://kscsa.org സന്ദർശിക്കാവുന്നതോ അല്ലെങ്കിൽ 0471-2313065, 8281098863 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതോ ആണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347699/job-vacancy-at-civil-service-academy)