---
title: "സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി"
english_title: "Legal action against CC Mukundan Geetha Gopi sends legal notice for defamation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347694/legal-action-against-cc-mukundan-geetha-gopi-sends-legal-notice-for-defamation"
published_at: "2026-03-14T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52f8d3ac52_cc_mukundan.jpg"
keywords: []
---

# സി.സി. മുകുന്ദനെതിരെ നിയമ നടപടി; മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഗീതാ ഗോപി

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) **സി സി മുകുന്ദന് വക്കീൽ നോട്ടീസയച്ച് മുൻ എംഎൽഎയും സിപിഐ നേതാവുമായ ​ഗീത ​ഗോപി. അപകീർത്തികരമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് നടപടി. സിസി മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്ന് ​ഗീത ​ഗോപി ആരോപിക്കുന്നു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ​ഗീത ​ഗോപി ആവശ്യപ്പെടുന്നത്. തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകൾ. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) **സി സി മുകുന്ദന് വക്കീൽ നോട്ടീസയച്ച് മുൻ എംഎൽഎയും സിപിഐ നേതാവുമായ ​ഗീത ​ഗോപി. അപകീർത്തികരമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് നടപടി. സിസി മുകുന്ദൻ വ്യക്തിഹത്യ നടത്തിയെന്ന് ​ഗീത ​ഗോപി ആരോപിക്കുന്നു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ​ഗീത ​ഗോപി ആവശ്യപ്പെടുന്നത്. തന്റെ വിശ്വാസ്യതയും അംഗീകാരവും തകർക്കുന്നതാണ് സി സി മുകുന്ദന്റെ പ്രസ്താവനകൾ. 16നകം മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തിയാണ് തന്നെ സിപിഐഎയിൽ നിന്നും പുറത്താക്കിയതെന്ന് മുകുന്ദൻ പറഞ്ഞിരുന്നു. പുറത്താക്കുന്നതിന് മുൻപേ തന്നെ ചുമതലകളിൽ നിന്നും ഒഴിഞ്ഞു. താൻ വർഗവഞ്ചകൻ ആണോ എന്ന കാര്യം ജനങ്ങൾ പറയുമെന്നും സി.സി. മുകുന്ദൻ പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് മുകുന്ദനെ പുറത്താക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347694/legal-action-against-cc-mukundan-geetha-gopi-sends-legal-notice-for-defamation)