---
title: " വടകരയ്ക്കൊപ്പം നാദാപുരവും കുന്നംകുളവും വേണം; യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആർഎംപി ആവശ്യപ്പെട്ടതായി കെ.കെ. രമ"
english_title: "RMP demanding more seats; KKRama says Nadapuram and Kunnamkulam have been asked"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347688/rmp-demanding-more-seats-kkrama-says-nadapuram-and-kunnamkulam-have-been-asked-new-"
published_at: "2026-03-14T15:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52f5d98b7d_kkram.jpg"
keywords: []
---

#  വടകരയ്ക്കൊപ്പം നാദാപുരവും കുന്നംകുളവും വേണം; യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആർഎംപി ആവശ്യപ്പെട്ടതായി കെ.കെ. രമ

> **Lead Summary:** **കോഴിക്കോട്: വ**രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ആർഎംപി. വടകരയ്ക്ക് പുറമെ നാദാപുരം, കുന്നംകുളം മണ്ഡലങ്ങൾ കൂടി നൽകണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കെ.കെ. രമ എംഎൽഎ വ്യക്തമാക്കി.

## Article Content

**കോഴിക്കോട്: വ**രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട് ആർഎംപി. വടകരയ്ക്ക് പുറമെ നാദാപുരം, കുന്നംകുളം മണ്ഡലങ്ങൾ കൂടി നൽകണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കെ.കെ. രമ എംഎൽഎ വ്യക്തമാക്കി.

യുഡിഎഫിന്റെ ഔദ്യോഗിക ഘടകകക്ഷിയല്ലാത്തതിനാൽ പ്രത്യേക നിബന്ധനകൾ വെക്കാൻ പരിമിതികളുണ്ടെങ്കിലും, സീറ്റ് വിഭജന കാര്യത്തിൽ തങ്ങളുടെ നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. വടകരയിലെ ആർഎംപിയുടെ സ്വാധീനം കണക്കിലെടുത്ത് നാദാപുരത്തും കുന്നംകുളത്തും കൂടി മത്സരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. യുഡിഎഫ് നേതൃത്വം എടുക്കുന്ന അന്തിമ തീരുമാനത്തിനനുസരിച്ച് മുന്നോട്ട് പോകുമെന്നും കെ.കെ. രമ കൂട്ടിച്ചേർത്തു.

അതേസമയം കെ സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് നേതാക്കളാണ് അഭിപ്രായം പറയേണ്ടതെന്നും വിഷയം യുഡിഎഫ് പരിഹരിക്കുന്നതാണ് നല്ലതെന്നും കെ കെ രമ പറഞ്ഞു . എന്നാൽ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നേതാക്കൾ അഭിപ്രായ ഐക്യത്തോടെ പോകുന്നതാണ് ഏറ്റവും അഭികാമ്യമെന്നും കെ കെ രമ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347688/rmp-demanding-more-seats-kkrama-says-nadapuram-and-kunnamkulam-have-been-asked-new-)