---
title: "രുചിയൂറും മലബാർ സ്‌പെഷ്യൽ: അലിഞ്ഞുപോകുന്ന സോഫ്റ്റ് പാൽ പത്തിരി തയ്യാറാക്കാം "
english_title: "Let's prepare a soft milk paste that dissolves"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347670/lets-prepare-a-soft-milk-paste-that-dissolves"
published_at: "2026-03-14T14:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b5218057d9e_13.jpg"
keywords: []
---

# രുചിയൂറും മലബാർ സ്‌പെഷ്യൽ: അലിഞ്ഞുപോകുന്ന സോഫ്റ്റ് പാൽ പത്തിരി തയ്യാറാക്കാം 

> **Lead Summary:** **[ **നല്ല സോഫ്റ്റായ പാൽ പത്തിരി മലബാർ ഭാഗത്തെ ഒരു പ്രിയപ്പെട്ട വിഭവമാണ്. സാധാരണ പത്തിരിയെ അപേക്ഷിച്ച് പാലിന്റെ രുചിയും മൃദുത്വവും ഇതിനെ കൂടുതൽ സ്വാദിഷ്ടമാക്കുന്നു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

## Article Content

**[ **നല്ല സോഫ്റ്റായ പാൽ പത്തിരി മലബാർ ഭാഗത്തെ ഒരു പ്രിയപ്പെട്ട വിഭവമാണ്. സാധാരണ പത്തിരിയെ അപേക്ഷിച്ച് പാലിന്റെ രുചിയും മൃദുത്വവും ഇതിനെ കൂടുതൽ സ്വാദിഷ്ടമാക്കുന്നു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

**ആവശ്യമായ ചേരുവകൾ:**

*അരിപ്പൊടി: 2 കപ്പ് *

*വെള്ളം: 1.5 കപ്പ്*

*പാൽ: 1 കപ്പ് *

*ഉപ്പ്: ആവശ്യത്തിന്*

*നെയ്യ്: 1 ടീസ്പൂൺ *

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ വെള്ളവും പാലും ഉപ്പും നെയ്യും ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വരുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് അരിപ്പൊടി കുറേശ്ശെയായി ഇട്ടു കൊടുക്കുക. ഒരു തവി കൊണ്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ അണച്ച് 5 മിനിറ്റ് അടച്ചു വെക്കുക.

മാവ് ചൂടാറുന്നതിന് മുമ്പ് തന്നെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കണം. മാവ് നല്ല സോഫ്റ്റ് ആകുന്നത് വരെ കുഴയ്ക്കുക. കയ്യിൽ ഒട്ടുന്നുണ്ടെങ്കിൽ അല്പം പച്ചവെള്ളമോ വെളിച്ചെണ്ണയോ കയ്യിൽ പുരട്ടാവുന്നതാണ്.

കുഴച്ച മാവിനെ ചെറിയ നാരങ്ങ വലുപ്പത്തിലുള്ള ഉരുളകളാക്കി മാറ്റുക. പത്തിരി പ്രസ്സോ ചപ്പാത്തി പലകയോ ഉപയോഗിച്ച് നല്ല കനം കുറച്ച് പരത്തിയെടുക്കുക. ഒട്ടിപ്പിടിക്കാതിരിക്കാൻ അല്പം പൊടി തൂകിക്കൊടുക്കാം.

ചൂടായ തവയിൽ (നന്നായി ചൂടായിരിക്കണം) പത്തിരി ഇട്ടു കൊടുക്കുക. ചെറിയ കുമിളകൾ വരുമ്പോൾ മറിച്ചിടുക. രണ്ട് വശവും ഒരുപോലെ വേവിച്ചെടുക്കുക. പത്തിരി നന്നായി പൊങ്ങി വരുന്നത് കാണാം. അധികം മൊരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347670/lets-prepare-a-soft-milk-paste-that-dissolves)