---
title: " റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ തട്ടി; കാഞ്ഞങ്ങാട് മധ്യവയസ്‌കൻ മരിച്ച നിലയിൽ "
english_title: "Middle-aged man found dead in Kanhangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347667/middle-aged-man-found-dead-in-kanhangad-new-"
published_at: "2026-03-14T14:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51e9b6565f_train.jpg"
keywords: []
---

#  റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ ട്രെയിൻ തട്ടി; കാഞ്ഞങ്ങാട് മധ്യവയസ്‌കൻ മരിച്ച നിലയിൽ 

> **Lead Summary:** **കാസർകോട് : ** മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന കൂലി തൊഴിലാളിയായിരുന്ന സന്തോഷ് ആണ് .

## Article Content

**കാസർകോട് : ** മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന കൂലി തൊഴിലാളിയായിരുന്ന സന്തോഷ് ആണ് .

റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347667/middle-aged-man-found-dead-in-kanhangad-new-)