---
title: "കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടു, പിന്നെ തുരുതുരാ വെട്ട്; ഗുണ്ടാ നേതാവ്  അതുലിനെ കൊലപ്പെടുത്തിയത് അതീവ ആസൂത്രിതമായി, കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "More details emerge about the incident in which a gangster leader who was released on bail was hacked to death kollam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347648/more-details-emerge-about-the-incident-in-which-a-gangster-leader-who-was-released-on-bail-was-hacked-to-death-kollam-new-"
published_at: "2026-03-14T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b51710a90b3_athul_murder.jpg"
keywords: []
---

# കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടു, പിന്നെ തുരുതുരാ വെട്ട്; ഗുണ്ടാ നേതാവ്  അതുലിനെ കൊലപ്പെടുത്തിയത് അതീവ ആസൂത്രിതമായി, കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കൊല്ലം: **കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ ആലുവ അതുലിനെയാണ് ആയുധങ്ങളുമായെത്തിയ സംഘം അക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതീവ ആസൂത്രിതമായാണ് പ്രതികൾ അതുലിനെ കൊലപ്പെടുത്തിയത്. 

## Article Content

**കൊല്ലം: **കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായ ആലുവ അതുലിനെയാണ് ആയുധങ്ങളുമായെത്തിയ സംഘം അക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതീവ ആസൂത്രിതമായാണ് പ്രതികൾ അതുലിനെ കൊലപ്പെടുത്തിയത്. 

ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാ​ഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്.

അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ​ഗുണ്ടാകുടിപ്പകയാണെന്നാണ് അനുമാനം.

ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. ജിം സന്തോഷിനെ വീട്ടിൽ കയറി ക്രൂരമായാണ് കൊലപ്പെടുത്തിയത്. അമ്മ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അന്ന് കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി ഓച്ചിറ മേഖല കേന്ദ്രീകരിച്ച് ഗുണ്ടാസംഘമാണോ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347648/more-details-emerge-about-the-incident-in-which-a-gangster-leader-who-was-released-on-bail-was-hacked-to-death-kollam-new-)