---
title: "സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആക്രമണം; കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു"
english_title: "Gang leader hacked to death in Karunagappally, Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347638/gang-leader-hacked-to-death-in-karunagappally-kollam-new-update-"
published_at: "2026-03-14T12:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b50cda8dd94_crime_scn.jpg"
keywords: []
---

# സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആക്രമണം; കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

> **Lead Summary:** **കൊല്ലം: **കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

## Article Content

**കൊല്ലം: **കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്.

സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അതുലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം. നാട്ടുകാർ എല്ലാം നോക്കി നിൽക്കെ ആയിരുന്നു അതുലിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347638/gang-leader-hacked-to-death-in-karunagappally-kollam-new-update-)