---
title: "മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; വയനാട് അമ്പലവയലിൽ തലക്കടിയേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു "
english_title: "A middle-aged man who was undergoing treatment for a head injury in Ambalavayal, Wayanad, died."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347626/a-middle-aged-man-who-was-undergoing-treatment-for-a-head-injury-in-ambalavayal-wayanad-died-"
published_at: "2026-03-14T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4ffd87b45b_crime.jpg"
keywords: []
---

# മദ്യലഹരിയിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; വയനാട് അമ്പലവയലിൽ തലക്കടിയേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു 

> **Lead Summary:** **വയനാട് : ** അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വയനാട് : ** അമ്പലവയലിൽ മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആനപാറ സ്വദേശി പ്രമോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. പ്രമോദിന്റെ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേണുഗോപാൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മരണപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347626/a-middle-aged-man-who-was-undergoing-treatment-for-a-head-injury-in-ambalavayal-wayanad-died-)