---
title: " സ്വർണത്തിന് ചൂട് കുറയുന്നു, വേഗം ചൊന്നോളീ, സംസ്ഥാനത്ത്  പവന് ഇന്ന് കുറഞ്ഞത് 760 രൂപ!"
english_title: " today Gold prices   march 13"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347608/today-gold-prices-march-13-new-"
published_at: "2026-03-14T10:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f2b56e865_gold.jpg"
keywords: []
---

#  സ്വർണത്തിന് ചൂട് കുറയുന്നു, വേഗം ചൊന്നോളീ, സംസ്ഥാനത്ത്  പവന് ഇന്ന് കുറഞ്ഞത് 760 രൂപ!

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില താഴേക്ക് വരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യവും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില (22 കാരറ്റ്) 1,17,080 രൂപയായും ഒരു ഗ്രാം സ്വർണത്തിന് 14,635 രൂപയായും താഴ്ന്നു. കഴിഞ്ഞ ദിവസത്തെക്കാൾ വലിയ വിലക്കുറവാണ് ഇന്ന് വിപണിയിൽ ദൃശ്യമാകുന്നത്.മറ്റ് സ്വർണ ഇനങ്ങളിലും വിലയിടിവ് പ്രകടമാണ്.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയിലെത്തി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9,365 രൂപയും 9 കാരറ്റിന് 6,035 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും മാറ്റം വന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും 10 ഗ്രാമിന് 2,750 രൂപയുമാണ് നിലവിലെ വില. ജനുവരി 29-ലെ റെക്കോർഡ് വിലയായ 1,31,160 രൂപയിൽ നിന്നും ഏകദേശം 14,000 രൂപയോളം ഒരു പവൻ സ്വർണത്തിന് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347608/today-gold-prices-march-13-new-)