---
title: "ദാഹമകറ്റാൻ ഇനി കീശ വീർപ്പിക്കേണ്ടി വരുമോ? പോളിമർ വില 12% വർധിച്ചു; എൽപിജിക്ക് പിന്നാലെ കുപ്പിവെള്ള വിപണിക്കും തിരിച്ചടി"
english_title: "Bottled water also affected by Iran war; prices rise in India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347594/bottled-water-also-affected-by-iran-war-prices-rise-in-india-new"
published_at: "2026-03-14T10:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4eaa015c39_water.jpg"
keywords: []
---

# ദാഹമകറ്റാൻ ഇനി കീശ വീർപ്പിക്കേണ്ടി വരുമോ? പോളിമർ വില 12% വർധിച്ചു; എൽപിജിക്ക് പിന്നാലെ കുപ്പിവെള്ള വിപണിക്കും തിരിച്ചടി

> **Lead Summary:** **ന്യൂഡൽഹി: **പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ ഇന്ത്യയിൽ കുപ്പിവെള്ള വിപണിയും കനത്ത പ്രതിസന്ധിയിലേക്ക്. രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനൊപ്പമാണ് കുടിവെള്ള വിതരണ മേഖലയ്ക്കും തിരിച്ചടിയേൽക്കുന്നത്.

## Article Content

**ന്യൂഡൽഹി: **പശ്ചിമേഷ്യയിൽ ഇസ്രയേൽ-ഇറാൻ സംഘർഷം കടുക്കുന്നതിനിടെ ഇന്ത്യയിൽ കുപ്പിവെള്ള വിപണിയും കനത്ത പ്രതിസന്ധിയിലേക്ക്. രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്നതിനൊപ്പമാണ് കുടിവെള്ള വിതരണ മേഖലയ്ക്കും തിരിച്ചടിയേൽക്കുന്നത്.

രാജ്യത്ത് ശുദ്ധജല ലഭ്യതയ്ക്ക് നിലവിൽ തടസ്സങ്ങളൊന്നുമില്ലെങ്കിലും, വെള്ളം നിറയ്ക്കാനുപയോഗിക്കുന്ന കുപ്പികളുടെ നിർമ്മാണ ചെലവ് കുത്തനെ ഉയർന്നതാണ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്.

46,150കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾ ദുഷ്‌കരമായതോടെ വെള്ളം നിറയ്ക്കുന്ന കുപ്പി, അടപ്പ്, കമ്പനിയുടെ പേരുവിവരങ്ങൾ അടങ്ങിയ ലേബൽ, പാക്കിങ് വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് തിരിച്ചടി നേരിടുന്നത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു പോളിമറിന്റെ വിലയാണ് വർധിച്ചത്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ പോളിമറിന്റെ വില 12% ഉയർന്നു. സിന്തറ്റിക്ക് പോളിമറായ പോളിത്തീനിൽ നിന്നാണ് കുപ്പികൾ നിർമ്മിക്കുന്നത്. നിലവിൽ ഒരു ചെറിയ കുപ്പി നിർമ്മിക്കാനുള്ള ചെലവ് 1.45രൂപയായാണ് ഉയർന്നത്. അതിനിടയിൽ പോളിമർ ഒരു കിലോഗ്രാമിന്റെ വില 18ൽ നിന്നും 32ആയി ഉയർന്നു.

വേനൽക്കാലമാകുന്നതോടേ ഇന്ത്യയിൽ കുപ്പിവെള്ളത്തിനുള്ള ആവശ്യകതയും ഉയരും നിലവിൽ 20രൂപയാണ് കുപ്പിവെള്ളത്തിന്റെ വില. കുപ്പിയുടെ അടപ്പുകൾ, ലേബലുകൾ എന്നിവ നിർമിക്കാനുള്ള സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347594/bottled-water-also-affected-by-iran-war-prices-rise-in-india-new)