---
title: "തീ പടരുമ്പോഴും ഉറക്കത്തിൽ; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്; കഴക്കൂട്ടത്ത് വീട് പൂർണ്ണമായും കത്തിനശിച്ചു"
english_title: "Elderly woman survives head-on; house completely gutted in fire in Kazhakoottam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347586/elderly-woman-survives-head-on-house-completely-gutted-in-fire-in-kazhakoottam"
published_at: "2026-03-14T09:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4e0ed3a3cc_house_completely_gutted_in_fire_in_Kazhakoottam.jpg"
keywords: []
---

# തീ പടരുമ്പോഴും ഉറക്കത്തിൽ; വയോധിക രക്ഷപ്പെട്ടത് തലനാരിഴക്ക്; കഴക്കൂട്ടത്ത് വീട് പൂർണ്ണമായും കത്തിനശിച്ചു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടിയെത്തി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റാബിയത് ബീവിയെ വിളിച്ചുണർത്തി പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ വീടിനുള്ളിലേക്ക് പൂർണ്ണമായി പടർന്നു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ ഓടിയെത്തി വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റാബിയത് ബീവിയെ വിളിച്ചുണർത്തി പുറത്തെത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ തീ വീടിനുള്ളിലേക്ക് പൂർണ്ണമായി പടർന്നു.

സംഭവം നടക്കുമ്പോൾ റാബിയത് ബീവിയുടെ മകൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ നേരത്തെ തീവെപ്പ് കേസിൽ പ്രതിയായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347586/elderly-woman-survives-head-on-house-completely-gutted-in-fire-in-kazhakoottam)