---
title: "കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം"
english_title: "Elderly man dies after being hit by pickup truck while crossing zebra crossing in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347576/elderly-man-dies-after-being-hit-by-pickup-truck-while-crossing-zebra-crossing-in-kozhikode"
published_at: "2026-03-14T08:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4d3015e6b0_accident.jpg"
keywords: []
---

# കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വൃദ്ധന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വൃദ്ധൻ മരിച്ചു. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ ആണ് മരിച്ചത്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ മുഹമ്മദ് മുസ്ല്യാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് വൃദ്ധൻ മരിച്ചു. പാഴൂർ സ്വദേശി കുറുമ്പറമ്മൽ മുഹമ്മദ് മുസ്ല്യാർ ആണ് മരിച്ചത്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ മുഹമ്മദ് മുസ്ല്യാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ വാഹനം മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347576/elderly-man-dies-after-being-hit-by-pickup-truck-while-crossing-zebra-crossing-in-kozhikode)