---
title: "ശബരിമല യുവതിപ്രവേശനം; സുപ്രീംകോടതിയിൽ ഇന്ന് നിലപാട് വ്യക്തമാക്കാൻ സർക്കാരും ദേവസ്വം ബോർഡും"
english_title: "Sabarimala women's entry; Government and Devaswom Board to clarify their stance in Supreme Court today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347557/sabarimala-womens-entry-government-and-devaswom-board-to-clarify-their-stance-in-supreme-court-today"
published_at: "2026-03-14T06:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4ae9771fb7_1.jpg"
keywords: []
---

# ശബരിമല യുവതിപ്രവേശനം; സുപ്രീംകോടതിയിൽ ഇന്ന് നിലപാട് വ്യക്തമാക്കാൻ സർക്കാരും ദേവസ്വം ബോർഡും

> **Lead Summary:** **ദില്ലി:** ശബരിമല യുവതിപ്രവേശന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന്, ആചാര സംരക്ഷണത്തിന് മുൻഗണന നൽകുന്ന നിലപാടായിരിക്കും സർക്കാർ കോടതിയെ അറിയിക്കുക എന്നാണ് വിവരം. അടുത്ത മാസം ഏഴ് മുതൽ ഒമ്പതംഗ ബെഞ്ച് കേസിൽ വാദം കേൾക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

## Article Content

**ദില്ലി:** ശബരിമല യുവതിപ്രവേശന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കും. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന്, ആചാര സംരക്ഷണത്തിന് മുൻഗണന നൽകുന്ന നിലപാടായിരിക്കും സർക്കാർ കോടതിയെ അറിയിക്കുക എന്നാണ് വിവരം. അടുത്ത മാസം ഏഴ് മുതൽ ഒമ്പതംഗ ബെഞ്ച് കേസിൽ വാദം കേൾക്കാനിരിക്കെയാണ് ഈ സുപ്രധാന നീക്കം.

യുവതിപ്രവേശന വിഷയത്തിൽ മുൻപ് സ്വീകരിച്ചിരുന്ന അനുകൂല നിലപാടിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2018-ലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതിപ്രവേശനത്തിന് ഒപ്പം നിന്ന സർക്കാർ, പിന്നീട് വിശ്വാസികളെ പരിഗണിച്ചുകൊണ്ട് ആചാര സംരക്ഷണം വേണമെന്ന നിലപാടിലേക്ക് മാറുകയായിരുന്നു. ദേവസ്വം ബോർഡിന് പിന്നാലെ സർക്കാരും സത്യവാങ്മൂലത്തിൽ മാറ്റം വരുത്തുന്നത് കേസിൽ വലിയ പ്രാധാന്യമർഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347557/sabarimala-womens-entry-government-and-devaswom-board-to-clarify-their-stance-in-supreme-court-today)