---
title: "ഇറാനെതിരെ കനത്ത യുദ്ധനീക്കവുമായി ട്രംപ്; അടുത്ത ആഴ്ച അതിശക്തമായ സൈനിക ആക്രമണമെന്ന് മുന്നറിയിപ്പ്"
english_title: "Trump threatens to launch a major military strike against Iran next week"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347553/trump-threatens-to-launch-a-major-military-strike-against-iran-next-week"
published_at: "2026-03-13T22:59:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b449cef19b7_23.jpg"
keywords: []
---

# ഇറാനെതിരെ കനത്ത യുദ്ധനീക്കവുമായി ട്രംപ്; അടുത്ത ആഴ്ച അതിശക്തമായ സൈനിക ആക്രമണമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **ഇ**റാനെതിരെ വരുംദഴ്ചകളിൽ അതിശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, ഇറാനെ കഠിനമായി ബാധിക്കുന്ന രീതിയിലുള്ള തീവ്രമായ ആക്രമണത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ഈ നീക്കം ഇറാനിലെ ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും എന്നാൽ അത് ഉടനടി സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**ഇ**റാനെതിരെ വരുംദഴ്ചകളിൽ അതിശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഫോക്സ് ന്യൂസ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ്, ഇറാനെ കഠിനമായി ബാധിക്കുന്ന രീതിയിലുള്ള തീവ്രമായ ആക്രമണത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്ന് ട്രംപ് വെളിപ്പെടുത്തിയത്. ഈ നീക്കം ഇറാനിലെ ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നും എന്നാൽ അത് ഉടനടി സംഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം പടരുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ടെഹ്‌റാനിലെ ഖുദ്‌സ് ദിന റാലിക്കിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ച ശേഷം ഇറാനിൽ ഇതുവരെ 1,444 പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഒമാനിലെ സൊഹാർ പ്രവിശ്യയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് ആക്രമണത്തിൽ നാശനഷ്ടമുണ്ടായെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി.

മറുഭാഗത്ത്, ലെബനോണിലും ഇറാനിലും ഇസ്രായേൽ തങ്ങളുടെ ആക്രമണം തുടരുകയാണ്. തെക്കൻ ലെബനോണിലെ ലിറ്റാനി നദിക്ക് കുറുകെയുള്ള പാലം ഇസ്രായേൽ സൈന്യം തകർത്തു. ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലെബനോൺ സർക്കാർ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാന്റെ മിസൈൽ തങ്ങളുടെ വ്യോമാതിർത്തിയിൽ വെച്ച് നാറ്റോ സേന തകർത്തതായി തുർക്കി പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347553/trump-threatens-to-launch-a-major-military-strike-against-iran-next-week)