---
title: "തിരുവനന്തപുരം ​മംഗലപുരം അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം 16-ന് ഉദ്ഘാടനം ചെയ്യും"
english_title: "Thiruvananthapuram Mangalapuram state-of-the-art cricket stadium to be inaugurated on the 16th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347552/thiruvananthapuram-mangalapuram-state-of-the-art-cricket-stadium-to-be-inaugurated-on-the-16th"
published_at: "2026-03-13T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4486e349e9_22.jpg"
keywords: []
---

# തിരുവനന്തപുരം ​മംഗലപുരം അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം 16-ന് ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ സ്റ്റേഡിയത്തിൽ അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.

അത്യാധുനിക പവലിയൻ സമുച്ചയവും മികച്ച ഗ്രൗണ്ടുമുള്ള ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയമാണിത്. ചടങ്ങിൽ കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെയും ഇൻഡോർ പരിശീലന കേന്ദ്രത്തിന്റെയും നിർമ്മാണോദ്ഘാടനം യഥാക്രമം മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും നിർവഹിക്കും. മംഗലപുരം സ്റ്റേഡിയം മാതൃകയാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും കായിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347552/thiruvananthapuram-mangalapuram-state-of-the-art-cricket-stadium-to-be-inaugurated-on-the-16th)