---
title: "'സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണ്'; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം"
english_title: "KSudhakaran faction intensifies cyber attack against VDSatheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347547/ksudhakaran-faction-intensifies-cyber-attack-against-vdsatheesan"
published_at: "2026-03-13T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b43fca11815_vd.jpg"
keywords: []
---

# 'സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണ്'; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം

> **Lead Summary:** **** നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു.

## Article Content

**** നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരള കോൺഗ്രസിൽ ആഭ്യന്തര കലഹം തെരുവിലേക്കും സോഷ്യൽ മീഡിയയിലേക്കും പടരുന്നു.

തെരഞ്ഞെടുപ്പ് അടുക്കാൻ പോകുന്ന സാ​​ഹചര്യത്തിൽ സീറ്റ് തർക്കം രൂക്ഷമായിരിക്കുകയാണ്. അതിന്റെ ഭാ​ഗമായാണ് ഇപ്പോൾ വിഡി സതീശനെതിരെ കോൺ​ഗ്രസ് ഹാൻഡിലുകൾ തന്നെ സൈബർ പോര് ശക്തമാക്കിയിരിക്കുന്നത്. കെ സുധാകരൻ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപനം നടത്തിയിരുന്നു.

ഇതിനെതിരെ വിഡി സതീശനുൾപ്പെടെ രം​ഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് സുധാകരൻ പക്ഷം രം​ഗത്ത് വന്നിരിക്കുന്നത്. രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സതീശനെതിരെ ഉയർത്തിയിരിക്കുന്നത്. സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹമാണെന്നും നിങ്ങളുടെ ചെയ്തികളൊന്നും മറന്നിട്ടില്ലെന്നുമുൾപ്പെടെയുള്ള വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്റുകളിലും മറ്റുമുള്ളത്.

കോൺ​ഗ്രസ് പാർട്ടിയെ കൈപ്പിടിയിലാക്കാനാണ് കെപിസിസി സ്ഥാനത്ത് നിന്നും കെ സുധാകരനെ ചവിട്ടിപ്പുറത്താക്കിയതെന്നും പേസ്റ്റിൽ പറയുന്നു. എംപി മാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം വയ്ക്കുന്നത് കെസി വേണു​ഗോപാൽ മന്ത്രി ആകാതിരിക്കാൻ വേണ്ടിയാണെന്നുമുൾപ്പെടെയുള്ള പരാമർശങ്ങളാണുള്ളത്. ഇതോടെ കോൺ​ഗ്രസിലെ പോര് പരസ്യമായി തന്നെ രൂക്ഷമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347547/ksudhakaran-faction-intensifies-cyber-attack-against-vdsatheesan)