---
title: "'കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ'; കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ"
english_title: "Poster for KSudhakaran in Thodupuzha too."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347546/poster-for-ksudhakaran-in-thodupuzha-too"
published_at: "2026-03-13T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b43df803bd9_sudhakaran.jpg"
keywords: []
---

# 'കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ'; കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ

> **Lead Summary:** ** ** കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ. കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ. രാഹുൽഗാന്ധി നേരത്തെ സുധാകരനെ പ്രകീർത്തിച്ച വാചകങ്ങൾ സഹിതമാണ് പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് തൊടുപുഴ ഗാന്ധി സ്ക്വയറിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

## Article Content

** ** കെ സുധാകരന് വേണ്ടി തൊടുപുഴയിലും പോസ്റ്റർ. കേരളത്തിലെ 140 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിവുള്ള ആളാണ് സുധാകരൻ. രാഹുൽഗാന്ധി നേരത്തെ സുധാകരനെ പ്രകീർത്തിച്ച വാചകങ്ങൾ സഹിതമാണ് പോസ്റ്റർ. സേവ് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് തൊടുപുഴ ഗാന്ധി സ്ക്വയറിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

അതേസമയം കെ സുധാകരൻ ഇടഞ്ഞു തന്നെ, ഡൽഹിയിലേക്കില്ല. സ്ഥാനാർത്ഥിത്വം ഉറപ്പുനൽകിയാൽ മാത്രം ഡൽഹിയിലേക്ക് പുറപ്പെടും. കണ്ണൂർ തന്റെ ഹൃദയരക്തമെന്ന വൈകാരിക ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. വരുന്ന തിങ്കളാഴ്ച ഡൽഹിയിലേക്ക് മടങ്ങി എത്താനാണ് നേത്യത്വത്തിന്റെ നിർദേശം. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി സംസാരിച്ചേക്കും.

എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യം സുധാകരനേയും അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും അദ്ദേഹം പരസ്യമായിത്തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സുധാകരനെ രാഹുൽ ഗാന്ധി നേരിട്ട് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

കണ്ണൂരിൽ തന്നെ സീറ്റ് വേണം എന്ന് ആവശ്യപ്പെടാനാണ് കെ സുധാകരന്റെ നിലപാട്. രാഹുൽഗാന്ധിയുമായി ഇക്കാര്യം നേരിട്ട് സംസാരിക്കുമെന്നും ഹൈക്കമാന്റിനോടും അക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നുമാണ് കെ സുധാകരൻ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347546/poster-for-ksudhakaran-in-thodupuzha-too)