---
title: "ശബരിമലയിലെ ആടിയ നെയ്‌ വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ"
english_title: "Irregularities worth lakhs in sale of Aadiya ghee in Sabarimala; Audit report in High Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347537/irregularities-worth-lakhs-in-sale-of-aadiya-ghee-in-sabarimala-audit-report-in-high-court"
published_at: "2026-03-13T20:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b42b85402cf_15.jpg"
keywords: []
---

# ശബരിമലയിലെ ആടിയ നെയ്‌ വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ

> **Lead Summary:** ശബരിമലയിലെ ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കണക്കുകളിൽ ഏകദേശം 25.52 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

## Article Content

ശബരിമലയിലെ ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കണക്കുകളിൽ ഏകദേശം 25.52 ലക്ഷം രൂപയുടെ വ്യത്യാസമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഔദ്യോഗിക രേഖകൾക്ക് പകരം സ്കൂൾ നോട്ടുബുക്കുകളിൽ കണക്കുകൾ സൂക്ഷിച്ചതും അതിൽ വ്യാപകമായ വെട്ടലും തിരുത്തലും വരുത്തിയതും ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കുന്നതിൽ കാണിച്ച അലംഭാവം ക്രമക്കേടുകൾക്ക് ആക്കം കൂട്ടിയെന്നും, വരും ദിവസങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഒൻപത് നിർദേശങ്ങൾ കോടതിയിൽ സമർപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347537/irregularities-worth-lakhs-in-sale-of-aadiya-ghee-in-sabarimala-audit-report-in-high-court)