---
title: "രാജ്യത്ത് എൽപിജി ഗോഡൗണുകളിൽ സുരക്ഷ ശക്തമാക്കുന്നു; ഡൽഹിയിൽ പോലീസ് അവധി റദ്ദാക്കി"
english_title: "Security tightened at LPG godowns across the country; Police cancels holiday in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347529/security-tightened-at-lpg-godowns-across-the-country-police-cancels-holiday-in-delhi"
published_at: "2026-03-13T19:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b41a48c6cef_9.jpg"
keywords: []
---

# രാജ്യത്ത് എൽപിജി ഗോഡൗണുകളിൽ സുരക്ഷ ശക്തമാക്കുന്നു; ഡൽഹിയിൽ പോലീസ് അവധി റദ്ദാക്കി

> **Lead Summary:** മധ്യപൂർവ്വേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.

## Article Content

മധ്യപൂർവ്വേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണ ശൃംഖലയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി.

എൽപിജി വെയർഹൗസുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നീക്കം. അടിസ്ഥാന സൗകര്യങ്ങൾക്കും വിതരണ ജീവനക്കാർക്കും പ്രത്യേക സംരക്ഷണം നൽകുന്നതിനൊപ്പം ഗ്യാസ് സിലിണ്ടറുകളുടെ സംഭരണം ദിവസേന പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പാചകവാതക ലഭ്യതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തുന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ തടയാൻ പ്രത്യേക മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

ഇതിനായി സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ പ്രത്യേക യൂണിറ്റുകളെ സജ്ജമാക്കി. വിതരണ ശൃംഖല തടസ്സപ്പെടുത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം.

അതോടൊപ്പം, രാജ്യത്ത് പാചകവാതക ലഭ്യത ഉറപ്പാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ സഹായത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347529/security-tightened-at-lpg-godowns-across-the-country-police-cancels-holiday-in-delhi)