---
title: "വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; ഉത്തർപ്രദേശിൽ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം"
english_title: "A three-and-a-half-year-old boy in Mainpuri died tragically after consuming a sweet he had bought on impulse."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347522/a-three-and-a-half-year-old-boy-in-mainpuri-died-tragically-after-consuming-a-sweet-he-had-bought-on-impulse-new"
published_at: "2026-03-13T19:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b41405ba9ee_8.jpg"
keywords: []
---

# വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; ഉത്തർപ്രദേശിൽ മൂന്നര വയസ്സുകാരന് ദാരുണാന്ത്യം

> **Lead Summary:** സഹോദരിക്കൊപ്പം കടയിലെത്തി വാശിപിടിച്ച് വാങ്ങിയ മിഠായി മൂന്നര വയസ്സുകാരന്റെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ മേൻപുരി. ചാഛാ ഗ്രാമത്തിലെ മനീഷിന്റെ മകൻ ആനന്ദ് ആണ് മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. അച്ഛൻ സ്നേഹത്തോടെ വാങ്ങി നൽകിയ മിഠായി കുഞ്ഞിന്റെ ജീവൻ കവരുന്ന വില്ലനായി മാറുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

## Article Content

സഹോദരിക്കൊപ്പം കടയിലെത്തി വാശിപിടിച്ച് വാങ്ങിയ മിഠായി മൂന്നര വയസ്സുകാരന്റെ ജീവനെടുത്ത വാർത്തയുടെ ഞെട്ടലിലാണ് ഉത്തർപ്രദേശിലെ മേൻപുരി. ചാഛാ ഗ്രാമത്തിലെ മനീഷിന്റെ മകൻ ആനന്ദ് ആണ് മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. അച്ഛൻ സ്നേഹത്തോടെ വാങ്ങി നൽകിയ മിഠായി കുഞ്ഞിന്റെ ജീവൻ കവരുന്ന വില്ലനായി മാറുമെന്ന് ആ കുടുംബം സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

വീട്ടിലെത്തി മിഠായി കഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അത് അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങിയതും നിമിഷങ്ങൾക്കകം കുട്ടിയുടെ നില വഷളായതും. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിഞ്ചുകുഞ്ഞിനെ രക്ഷിക്കാനായില്ല. മാതാപിതാക്കൾക്കും ചെറിയ കുട്ടികളുള്ള വീടുകൾക്കും വലിയൊരു മുന്നറിയിപ്പായി മാറിയിരിക്കുകയാണ് ഈ ദാരുണ സംഭവം..

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347522/a-three-and-a-half-year-old-boy-in-mainpuri-died-tragically-after-consuming-a-sweet-he-had-bought-on-impulse-new)