---
title: "പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66 കാരൻ കുഴഞ്ഞുവീണ് മരിച്ചു"
english_title: "66 year old man collapses and dies while waiting in line for LPG cylinder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347519/66-year-old-man-collapses-and-dies-while-waiting-in-line-for-lpg-cylinder"
published_at: "2026-03-13T18:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b40c0a6540d_old_man_death.jpg"
keywords: []
---

# പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66 കാരൻ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **ബർണാല : ( **[www.truevisionnews.com]** ) ** പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നി​ഗമനം.

## Article Content

**ബർണാല : ( **[www.truevisionnews.com]** ) ** പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ മിത്തൽ വരിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നി​ഗമനം.

ബർണാല ജില്ലയിലെ ഷഹേന ഗ്രാമത്തിലെ ഗ്യാസ് ഏജൻസിക്ക് മുന്നിലാണ് സംഭവം. മരിച്ച ഭൂഷൺ കുമാർ മിത്തൽ സിലിണ്ടർ വാങ്ങാനായി രാവിലെ എട്ട് മണിയോടെ തന്നെ ​ഗ്യാസ് ഏജൻസിക്ക് മുന്നിൽ എത്തി. മകൻ ദേവരാജ് മിത്തലും കൂടെ ഉണ്ടായിരുന്നു.

ഏജൻസി തുറക്കുന്നതിന് മുമ്പേ എത്തിയിട്ടും 25-ാമത്തെ ടോക്കൺ ആണ് ഭൂഷൺ കുമാറിന് ലഭിച്ചത്. വരിയിൽ എൽപിജി സിലിണ്ടർ വച്ച് അതിന് മുകളിൽ ഇരിക്കുകയായിരുന്നു ഭൂഷൺ കുമാർ. പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാജ്യത്തെ ​​ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ വലിയ തിരക്കാണ് രൂപപ്പെട്ടിരിക്കുന്നത്. എൽപിജി വിതരണം വരും ദിവസങ്ങളിൽ സാധാരണ നിലയിലായില്ലെങ്കിൽ ജനങ്ങളുടെ ദുരിതം ഇനിയും വർദ്ധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347519/66-year-old-man-collapses-and-dies-while-waiting-in-line-for-lpg-cylinder)