---
title: "എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല"
english_title: "MR Ajith Kumar removed from the post of Excise Commissioner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347515/mr-ajith-kumar-removed-from-the-post-of-excise-commissioner"
published_at: "2026-03-13T17:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4034aeb0c7_ajithkumar.jpg"
keywords: []
---

# എം ആർ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് മാറ്റി; അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് പകരം ചുമതല

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് ഇനി എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് ഇനി എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. ശബരിമല ട്രാക്ടർ വിവാദത്തിന് പിന്നാലെയായിരുന്നു അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയത്. മേയ് മാസം തന്നെ അജിത്കുമാറിനെ എക്സൈസിലേക്ക് മാറ്റിയിരുന്നെങ്കിലും ആ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും നിയമിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളിൽ ഉൾപ്പെട്ട അജിത്കുമാർ എക്‌സൈസിൽ ഉണ്ടായിരുന്നപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന വിചിത്ര നിർദേശമായിരുന്നു വിവാദമായത്.

മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെയും ജോയിന്റ് കമ്മീഷണര്‍മാരുടെയും യോഗത്തിലായിരുന്നു അജിത് കുമാര്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. നിർദേശം വിവാദമായതിന് പിന്നാലെ അതിനെ തള്ളിക്കൊണ്ട് വകുപ്പ് മന്ത്രി എം ബി രാജേഷിന് വരെ രംഗത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347515/mr-ajith-kumar-removed-from-the-post-of-excise-commissioner)