---
title: "നാലുമണി ചായയ്ക്ക് മാറ്റുകൂട്ടാൻ നാടൻ രുചി; വീട്ടിലുണ്ടാക്കാം മൊരിഞ്ഞ പഴം പൊരി"
english_title: "How to prepare fruit puree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347499/how-to-prepare-fruit-puree"
published_at: "2026-03-13T16:31:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3ef22e59b4_COOKERY.jpg"
keywords: []
---

# നാലുമണി ചായയ്ക്ക് മാറ്റുകൂട്ടാൻ നാടൻ രുചി; വീട്ടിലുണ്ടാക്കാം മൊരിഞ്ഞ പഴം പൊരി

> **Lead Summary:** കേരളത്തിലെ ചായക്കടകളിലെ താരം 'പഴം പൊരി' അല്ലെങ്കിൽ 'ഏത്തയ്ക്കാപ്പം' നല്ല ക്രിസ്പിയായി വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

കേരളത്തിലെ ചായക്കടകളിലെ താരം 'പഴം പൊരി' അല്ലെങ്കിൽ 'ഏത്തയ്ക്കാപ്പം' നല്ല ക്രിസ്പിയായി വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ:**

*നേന്ത്രപ്പഴം (നന്നായി പഴുത്തത്): 3-4 എണ്ണം*

*മൈദ: 1 കപ്പ്‌*

*അരിപ്പൊടി: 2 ടേബിൾ സ്പൂൺ (കൂടുതൽ മൊരി കിട്ടാൻ)*

*പഞ്ചസാര: 2-3 ടേബിൾ സ്പൂൺ (പഴത്തിന്റെ മധുരത്തിനനുസരിച്ച്)*

*മഞ്ഞൾപ്പൊടി: ഒരു നുള്ള് (നല്ല നിറത്തിന്)*

*ജീരകം അല്ലെങ്കിൽ കറുത്ത എള്ള്: അര ടീസ്പൂൺ*

*ഉപ്പ്: ഒരു നുള്ള്*

*വെള്ളം: ആവശ്യത്തിന്*

*വെളിച്ചെണ്ണ: വറുക്കാൻ ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറേശ്ശെയായി വെള്ളമൊഴിച്ച് കട്ടകളില്ലാതെ കലക്കിയെടുക്കുക.

മാവ് അധികം അയഞ്ഞുപോകരുത്, പഴത്തിൽ പിടിച്ചിരിക്കുന്ന പാകത്തിന് (ഇഡ്ഡലി മാവിനേക്കാൾ അല്പം കൂടി ലൂസ്) ആയിരിക്കണം.

ഇതിലേക്ക് ജീരകമോ എള്ളോ കൂടി ചേർത്ത് ഇളക്കുക. നേന്ത്രപ്പഴത്തിന്റെ തൊലി കളഞ്ഞ് നീളത്തിൽ രണ്ട് ഭാഗമായോ മൂന്ന് ഭാഗമായോ മുറിക്കുക. കനം കുറച്ച് അരിയുന്നത് പഴം നന്നായി വെന്ത് കിട്ടാൻ സഹായിക്കും.

ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടായോ എന്ന് നോക്കാൻ ഒരു തുള്ളി മാവ് ഒഴിച്ച് നോക്കാം, അത് പെട്ടെന്ന് പൊങ്ങിവന്നാൽ പാകമായി.

മുറിച്ചുവെച്ച പഴം ഓരോന്നായി തയ്യാറാക്കിയ മാവിൽ മുക്കി തിളച്ച എണ്ണയിലിടുക. ഇടത്തരം തീയിൽ വേണം വറുക്കാൻ. ഒരു വശം ഇളം സ്വർണ്ണനിറമാകുമ്പോൾ മറിച്ചിടുക.

രണ്ട് വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാം. നല്ല ചൂടുള്ള കട്ടൻ ചായക്കൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ പഴം പൊരി റെഡി!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347499/how-to-prepare-fruit-puree)