---
title: "ബി.ജെ.പി സർക്കാർ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്നു, അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുന്നുവെന്ന്  എം വി ഗോവിന്ദൻ"
english_title: "BJP government is destroying the agricultural economy, MVGovindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347484/bjp-government-is-destroying-the-agricultural-economy-mvgovindan-"
published_at: "2026-03-13T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e08d20a68_mv.jpg"
keywords: []
---

# ബി.ജെ.പി സർക്കാർ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്നു, അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുന്നുവെന്ന്  എം വി ഗോവിന്ദൻ

> **Lead Summary:** **തിരുവനന്തപുരം : ** കേരളത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ് ബി ജെ പി ഗവണ്മെന്റ് എടുത്തുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .

## Article Content

**തിരുവനന്തപുരം : ** കേരളത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയെ തകർക്കുന്ന നിലപാടാണ് ബി ജെ പി ഗവണ്മെന്റ് എടുത്തുകൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .

ഇന്ത്യയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലോകവിപണിയിൽ എവിടെനിന്ന് ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കുന്നത് അമേരിക്കയാണ് എന്നതരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ് . റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി വെട്ടിച്ചുരുക്കണമെന്നും ഇറക്കുമതി പൂർണമായും അവസാനിപ്പിക്കണമെന്നുമാണ് അമേരിക്ക ആവിശ്യപ്പെട്ടിരുന്നത്.

അതെ പോലെതന്നെയുള്ള നിലപാട് സ്വീകരിക്കുകയാണ് ഇന്ത്യ ഗവൺമെന്റും ചെയ്ത് . ഇപ്പോഴും എണ്ണ ഇറക്കുമതി ചെയ്യാൻ അമേരിക്കയുടെ അനുവാദത്തിനുവേണ്ടി കാത്തിരിക്കുകയാണ്.  അപമാനപരമായ അവസ്ഥയാണ് ഇന്ത്യ കൈക്കൊണ്ടത് . അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുന്നുവെന്നാണ് ഇതും നിന്നും വ്യക്തമാകുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു .

ഇടതുപക്ഷം ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും അവ സംഭവിക്കുന്നതാണ് കാണുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. സാമ്രാജ്യത്വ അനുകൂല സമീപനത്തിനെതിരായി ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അങ്ങോളമിങ്ങോളം പാചകവാതക ക്ഷാമം രൂക്ഷമാണ്.

റസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം മുടങ്ങുന്നില്ല എന്നുറപ്പുവരുത്താനുള്ള സാഹചര്യം ഉണ്ടാക്കണം. സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പാർട്ടി പ്രവർത്തകർ അടക്കം ഇടപെടണം.

കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് ഇപ്പോഴും സ്വീകരിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. എല്ലാം സുരക്ഷിതമാണ് എന്ന കേന്ദ്രസർക്കാരിന്റെ മറുപടി പച്ചക്കള്ളമാണെന്ന് തെളിയുകയാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347484/bjp-government-is-destroying-the-agricultural-economy-mvgovindan-)