---
title: "'മധ്യസ്ഥതയ്ക്കില്ല, പോരാട്ടം തുടരും'; പീഡനക്കേസിൽ അതിജീവിത നിലപാട് കടുപ്പിച്ചു; സുപ്രീംകോടതി വാദം തുടരും"
english_title: "Survivor's stance on rape case hardened; Supreme Court to continue arguments"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347478/survivors-stance-on-rape-case-hardened-supreme-court-to-continue-arguments"
published_at: "2026-03-13T15:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d9baa8135_Supreme_Court_to_continue_arguments.jpg"
keywords: []
---

# 'മധ്യസ്ഥതയ്ക്കില്ല, പോരാട്ടം തുടരും'; പീഡനക്കേസിൽ അതിജീവിത നിലപാട് കടുപ്പിച്ചു; സുപ്രീംകോടതി വാദം തുടരും

> **Lead Summary:** ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനിച്ചു. കേസ് മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും കോടതി നിയോഗിച്ച മധ്യസ്ഥ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്നും യാതൊരുവിധ മധ്യസ്ഥതയ്ക്കും താൻ തയ്യാറല്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ജാമ്യാപേക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

## Article Content

ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനിച്ചു. കേസ് മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും കോടതി നിയോഗിച്ച മധ്യസ്ഥ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. കേസുമായി ശക്തമായി മുന്നോട്ട് പോകുമെന്നും യാതൊരുവിധ മധ്യസ്ഥതയ്ക്കും താൻ തയ്യാറല്ലെന്നും അതിജീവിത കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ജാമ്യാപേക്ഷയിൽ മെറിറ്റ് അടിസ്ഥാനത്തിൽ വാദം കേൾക്കാൻ കോടതി തീരുമാനിച്ചത്.

നേരത്തെ, കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചിരുന്നു. ദേശീയ വനിത കമ്മീഷനും, എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347478/survivors-stance-on-rape-case-hardened-supreme-court-to-continue-arguments)