---
title: "മൃതദേഹത്തോട് അനാദരവ്; അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാർ; മൃതദേഹം അഴുകിയെന്ന് പരാതി"
english_title: "Adoor Taluk Hospital, body found decomposed, protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347475/adoor-taluk-hospital-body-found-decomposed-protests-new"
published_at: "2026-03-13T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3d7cab0d7f_death.jpg"
keywords: []
---

# മൃതദേഹത്തോട് അനാദരവ്; അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഫ്രീസർ തകരാർ; മൃതദേഹം അഴുകിയെന്ന് പരാതി

> **Lead Summary:** **പത്തനംതിട്ട: **അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം. ഫ്രീസർ തകരാറിലായതാണ് മൃതദേഹം അഴുകാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ മൃതദേഹം ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ പഴക്കമുണ്ടായിരുന്നുവെന്നും ഫ്രീസറിന് തകരാറില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

## Article Content

**പത്തനംതിട്ട: **അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് വൻ പ്രതിഷേധം. ഫ്രീസർ തകരാറിലായതാണ് മൃതദേഹം അഴുകാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ മൃതദേഹം ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ പഴക്കമുണ്ടായിരുന്നുവെന്നും ഫ്രീസറിന് തകരാറില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അടൂർ കുന്നിട സ്വദേശി പ്രദീപ് കുമാറിന്റെ മൃതദേഹമാണ് ഫ്രീസർ കേടായതിനെത്തുടർന്ന് അഴുകിയത്. ഇന്ന് രാവിലെ ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം കാണാനായി ഫ്രീസർ തുറന്നപ്പോൾ ദുർഗന്ധം വരികയായിരുന്നു.

പേരിനാണ് ഫ്രീസർ ഉണ്ടായിരുന്നതെന്നും. കഴിഞ്ഞ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള പ്രതികാരനാണ് ഉണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.മോർച്ചറിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധം നടത്തി. ഡോക്ടർ പോസ്റ്റ്മോർട്ടത്തിന് വിസമ്മതിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

അതേസമയം  മൃതദേഹം ആശുപത്രിയിൽ എത്തിച്ചത് 24 മണിക്കൂറിന് ശേഷമായിരുന്നുവെന്ന് സൂപ്രണ്ട് ഡോ. രചന ചിദംബരം പ്രതികരിച്ചു. ഫ്രീസറുകൾക്ക് തകരാറില്ല.സംശയമുള്ളതിനാലും പഴയ മൃതദേഹങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതുകൊണ്ടും ആണ് ഡോക്ടർ പോസ്റ്റ്‌മോർട്ടത്തിൽ നിന്ന് പിന്മാറിയത്. കൂടുതൽ വിദഗ്ധരായ സംഘം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും സൂപ്രണ്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347475/adoor-taluk-hospital-body-found-decomposed-protests-new)