---
title: " കോൺഗ്രസ് കൈവിട്ടു, അടൂർ മണ്ഡലത്തിൽ സീറ്റില്ല; കോൺഗ്രസിൽ നിന്ന് രാജിവച്ച് നഗരസഭ മുൻ ചെയർമാൻ"
english_title: "No seat; Former Municipality Chairman resigns from Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347447/no-seat-former-municipality-chairman-resigns-from-congress-new"
published_at: "2026-03-13T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3c51416958_congress.jpg"
keywords: []
---

#  കോൺഗ്രസ് കൈവിട്ടു, അടൂർ മണ്ഡലത്തിൽ സീറ്റില്ല; കോൺഗ്രസിൽ നിന്ന് രാജിവച്ച് നഗരസഭ മുൻ ചെയർമാൻ

> **Lead Summary:** **പത്തനംതിട്ട: **നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അടൂർ നഗരസഭാ മുൻ ചെയർമാനും പ്രമുഖ നേതാവുമായ ബാബു ദിവാകരൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു.

## Article Content

**പത്തനംതിട്ട: **നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അടൂർ നഗരസഭാ മുൻ ചെയർമാനും പ്രമുഖ നേതാവുമായ ബാബു ദിവാകരൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു.

അടൂർ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതാണ് രാജിക്ക് പിന്നിൽ. രാജിക്കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റിന് കൈമാറി. മണ്ഡലത്തിൽ നിന്നുള്ള യോഗ്യരായ സ്ഥാനാർഥികളെ പരിഗണിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ല അധ്യക്ഷൻ, കെ.പി.സി.സി സാംസ്കാരിക സഹിതി സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് അദ്ദേഹം.

സ്ഥാനാർഥിത്വം വേണമെന്ന ആവശ്യത്തിൽ പാർട്ടി നേതൃത്വം നടപടി സ്വീകരിക്കാത്തതും മണ്ഡലത്തിന് പുറത്തുള്ള നേതാക്കളെ അടൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നതുമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347447/no-seat-former-municipality-chairman-resigns-from-congress-new)