---
title: "നിർബന്ധിത ആർത്തവ അവധി സ്ത്രീകൾക്ക് തിരിച്ചടിയാകും; നിയമം വന്നാൽ ജോലി നൽകാൻ തൊഴിലുടമകൾ മടിക്കുമെന്ന് സുപ്രീം കോടതി"
english_title: "Supreme Court says mandatory menstrual leave will be a setback for women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347427/supreme-court-says-mandatory-menstrual-leave-will-be-a-setback-for-women"
published_at: "2026-03-13T12:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3b47c0e405_10.jpg"
keywords: []
---

# നിർബന്ധിത ആർത്തവ അവധി സ്ത്രീകൾക്ക് തിരിച്ചടിയാകും; നിയമം വന്നാൽ ജോലി നൽകാൻ തൊഴിലുടമകൾ മടിക്കുമെന്ന് സുപ്രീം കോടതി

> **Lead Summary:** **ന്യൂഡൽഹി: [ **സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് തൊഴിൽ വിപണിയിൽ അവർക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും ഇത് സ്ത്രീകളുടെ തൊഴിൽ അവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: [ **സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി ഏർപ്പെടുത്തുന്നത് തൊഴിൽ വിപണിയിൽ അവർക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെയുള്ള തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും ഇത് സ്ത്രീകളുടെ തൊഴിൽ അവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു സുപ്രധാന നിരീക്ഷണം നടത്തിയത്. ഇത്തരമൊരു നിയമം നിലവിൽ വന്നാൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ ധാരണ സമൂഹത്തിൽ പടരാൻ കാരണമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആർത്തവം ഒരു വൈകല്യമാണെന്ന തരത്തിലുള്ള ചിന്താഗതി തൊഴിലുടമകൾക്കിടയിൽ വളരുമെന്നും അത് സ്ത്രീകളെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

ബോധവൽക്കരണത്തിലൂടെ നടപ്പിലാക്കേണ്ട കാര്യങ്ങളും നിയമപരമായ നിർബന്ധവും വ്യത്യസ്തമാണെന്ന് കോടതി വ്യക്തമാക്കി. കേരള സർക്കാർ സർവ്വകലാശാലകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച മാതൃക അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, അത്തരം സ്വമേധയാ ഉള്ള തീരുമാനങ്ങളും നിയമപരമായ ബാധ്യതയും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി മറുപടി നൽകി.

ആർത്തവ ശുചിത്വവും ആരോഗ്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, അവധി എന്നത് ഒരു നിയമപരമായ ചട്ടമാക്കുന്നത് സ്ത്രീകളുടെ കരിയറിന് തന്നെ ഭീഷണിയാകുമെന്ന കർശന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347427/supreme-court-says-mandatory-menstrual-leave-will-be-a-setback-for-women)