---
title: "ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ ഉയരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു"
english_title: "A young man died after falling from a height while untying the temple's knots."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347415/a-young-man-died-after-falling-from-a-height-while-untying-the-temples-knots"
published_at: "2026-03-13T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3ac086da02_accident_death.jpg"
keywords: []
---

# ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ ഉയരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു

> **Lead Summary:** **ഹരിപ്പാട്: ( **[www.truevisionnews.com]** ) **മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാർത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാർ ആണ് മരിച്ചത്.

## Article Content

**ഹരിപ്പാട്: ( **[www.truevisionnews.com]** ) **മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാർത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാർ ആണ് മരിച്ചത്.

അശ്വതി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിൽ എത്തിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം. ഉയരത്തിൽ നിന്നും താഴേക്ക് വീണ സുരേഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം.

പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയായി പ്രവർത്തിച്ചു വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347415/a-young-man-died-after-falling-from-a-height-while-untying-the-temples-knots)