---
title: "പുരയിടത്തിൽ മതിൽ കെട്ടാനെത്തിയവരോട് സംസാരിച്ചു നിൽക്കെ ആക്രമണം; വീട്ടമ്മയെ മർദിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ"
english_title: "Attacked while talking to people who had come to build a wall in the yard; Suspect who beat up housewife and fled arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347392/attacked-while-talking-to-people-who-had-come-to-build-a-wall-in-the-yard-suspect-who-beat-up-housewife-and-fled-arrested"
published_at: "2026-03-13T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b39e8f245e1_Suspect_who_beat_up_housewife_and_fled_arrested.jpg"
keywords: []
---

# പുരയിടത്തിൽ മതിൽ കെട്ടാനെത്തിയവരോട് സംസാരിച്ചു നിൽക്കെ ആക്രമണം; വീട്ടമ്മയെ മർദിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പോലീസ് പിടികൂടിയത്.

## Article Content

തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പോലീസ് പിടികൂടിയത്.

പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിന്നാലെ പള്ളിത്തുറ ഭാഗത്ത് നിന്ന് കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. റിബെല്ലോയ്‌ക്കെതിരെ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലായി സമാനമായ മറ്റ് കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347392/attacked-while-talking-to-people-who-had-come-to-build-a-wall-in-the-yard-suspect-who-beat-up-housewife-and-fled-arrested)