---
title: "ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ"
english_title: "Central government announces investigation into assassination attempt on Farooq Abdullah"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347386/central-government-announces-investigation-into-assassination-attempt-on-farooq-abdullah"
published_at: "2026-03-13T10:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b397a61f6a0_abdulla.jpg"
keywords: []
---

# ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

> **Lead Summary:** **** ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

## Article Content

**** ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

Z+ കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.വധശ്രമത്തില്‍ ഭീകരാക്രമണ സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു.

പ്രതി കമല്‍ജിത്ത് സിംഗ് ജാംവാളിന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. ഇരുപത് വര്‍ഷമായി ഫാറൂഖ് അബ്ദുല്ലയെ വകവരുത്താന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.

സ്വന്തം ലൈസന്‍സ്ഡ് റിവോള്‍വള്‍ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. ആക്രമണ സമയത്ത് കമല്‍ജിത്ത് മദ്യപിച്ചിരുന്നതായും പൊലീസ് വ്യക്തമാക്തി. ജമ്മുവില്‍ പ്രതിയുടെ വീടും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡുകള്‍ തുടരുകയാണ്. കമല്‍ജിത്തിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347386/central-government-announces-investigation-into-assassination-attempt-on-farooq-abdullah)