---
title: "കൈവിടാതെ കേരളം; ആലപ്പുഴയിൽ മാതാപിതാക്കൾ കൈമാറിയ പെൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു"
english_title: "CWC takes over baby girl handed over by parents in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347368/cwc-takes-over-baby-girl-handed-over-by-parents-in-alappuzha"
published_at: "2026-03-13T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b388083f184_1.jpg"
keywords: []
---

# കൈവിടാതെ കേരളം; ആലപ്പുഴയിൽ മാതാപിതാക്കൾ കൈമാറിയ പെൺകുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു

> **Lead Summary:** **ആലപ്പുഴ: [ **മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന ദമ്പതികൾ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി കേരളത്തിന്റെ സ്നേഹത്തണൽ. പ്രസവശേഷം കുഞ്ഞിനെ വളർത്താൻ പ്രയാസമുണ്ടെന്ന് അറിയിച്ച മാതാപിതാക്കൾ, നിയമപരമായ 'സറണ്ടർ' നടപടികളിലൂടെ കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുകയായിരുന്നു.

## Article Content

**ആലപ്പുഴ: [ **മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന ദമ്പതികൾ ഉപേക്ഷിച്ച 13 ദിവസം പ്രായമായ പെൺകുഞ്ഞിന് ഇനി കേരളത്തിന്റെ സ്നേഹത്തണൽ. പ്രസവശേഷം കുഞ്ഞിനെ വളർത്താൻ പ്രയാസമുണ്ടെന്ന് അറിയിച്ച മാതാപിതാക്കൾ, നിയമപരമായ 'സറണ്ടർ' നടപടികളിലൂടെ കുഞ്ഞിനെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുകയായിരുന്നു.

മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറിൽ നിന്ന് ഔദ്യോഗികമായി ഏറ്റുവാങ്ങിയ കുഞ്ഞിനെ, തുടർസംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ആലപ്പുഴ ശിശുവികാസ് ഭവനിലേക്ക് മാറ്റി.

നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കുഞ്ഞിനെ ഏറ്റെടുത്തിരിക്കുന്നത് എന്നതിനാൽ, സറണ്ടർ ഡീഡിൽ ഒപ്പുവെച്ച മാതാപിതാക്കൾക്കെതിരെ ഭാവിയിൽ പോലീസ് അന്വേഷണമോ മറ്റ് നിയമനടപടികളോ ഉണ്ടാകില്ല.

എങ്കിലും, തങ്ങളുടെ തീരുമാനത്തിൽ മാറ്റമുണ്ടോ എന്ന് പുനരാലോചിക്കാൻ ദമ്പതികൾക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളിൽ മാതാപിതാക്കൾ തിരികെ എത്തിയില്ലെങ്കിൽ കുഞ്ഞിനെ ദത്തെടുക്കൽ നടപടികളിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ഈ ചടങ്ങിൽ സിഡബ്ല്യുസി ചെയർപേഴ്സൺ ഗീത, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജിജി ജോൺ തുടങ്ങി സാമൂഹിക നീതി വകുപ്പിലെയും ശിശുവികാസ് ഭവനിലെയും ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347368/cwc-takes-over-baby-girl-handed-over-by-parents-in-alappuzha)