---
title: "മുട്ട ബജ്ജി ഇത്ര സിമ്പിളായിരുന്നോ? ക്രിസ്പിയായി ഉണ്ടാക്കാനുള്ള രഹസ്യക്കൂട്ട് ഇതാ..."
english_title: "Egg Bajji racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347360/egg-bajji-racipe"
published_at: "2026-03-13T07:22:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b36df290199_bujji.jpg"
keywords: []
---

# മുട്ട ബജ്ജി ഇത്ര സിമ്പിളായിരുന്നോ? ക്രിസ്പിയായി ഉണ്ടാക്കാനുള്ള രഹസ്യക്കൂട്ട് ഇതാ...

> **Lead Summary:** ** **മലയാളിയുടെ നാലുമണി ചായയുടെ അവിഭാജ്യ ഘടകമാണ് നല്ല ചൂടുള്ള ബജ്ജികൾ. അതിൽത്തന്നെ മുട്ട ബജ്ജിയോട് നമുക്കുള്ള ഇഷ്ടം അല്പം കൂടുതലാണ്. കടലമാവിന്റെ ആവരണത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വെളുത്ത മുട്ടയും അതിനുള്ളിലെ മഞ്ഞക്കരുവും ചേരുന്ന ആ രുചി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ആരോഗ്യകരമായി വീട്ടിൽ എങ്ങനെ മുട്ട ബജ്ജി തയ്യാറാക്കാം എന്ന് നോക്കിയാലോ?**

## Article Content

** **മലയാളിയുടെ നാലുമണി ചായയുടെ അവിഭാജ്യ ഘടകമാണ് നല്ല ചൂടുള്ള ബജ്ജികൾ. അതിൽത്തന്നെ മുട്ട ബജ്ജിയോട് നമുക്കുള്ള ഇഷ്ടം അല്പം കൂടുതലാണ്. കടലമാവിന്റെ ആവരണത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വെളുത്ത മുട്ടയും അതിനുള്ളിലെ മഞ്ഞക്കരുവും ചേരുന്ന ആ രുചി പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. ആരോഗ്യകരമായി വീട്ടിൽ എങ്ങനെ മുട്ട ബജ്ജി തയ്യാറാക്കാം എന്ന് നോക്കിയാലോ?**

ആവശ്യമായ സാധനങ്ങൾ

മുട്ട: 3 എണ്ണം 

കടലമാവ്: 1 കപ്പ്

അരിപ്പൊടി: 2 ടേബിൾസ്‌പൂൺ

മുളകുപൊടി: 1 ടീസ്‌പൂൺ

കായം: കാൽ ടിസ്പൂൺ

അയമോദകം: കാൽ ടീസ്‌പൂൺ 

മഞ്ഞൾപ്പൊടി: ഒരു നുള്ള്

ഉപ്പ്: ആവശ്യത്തിന്

ബേക്കിംഗ് സോഡ: ഒരു നുള്ള്

വെള്ളം: പാകത്തിന്

വെളിച്ചെണ്ണ: 

തയ്യാറാക്കുന്ന വിധം**

*ആദ്യം ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിലേക്ക് വെള്ളം കുറച്ചുകുറച്ചായി ചേർത്ത് ലൂസ് മാവാക്കുക. ഇഡലി മാവിനേക്കാൾ കുറച്ചുകൂടി കട്ടിയിലാണ് മാവ് തയ്യാറേക്കണ്ടത്.*

*ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി, പുഴുങ്ങി മുറിച്ചുവെച്ച മുട്ട ഓരോന്നായി മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇടുക. മീഡിയം തീയിൽ വെച്ച് ഇരുവശവും നല്ല ഗോൾഡൻ നിറം ആകുന്നതുവരെ വറുത്ത് കോരിമാറ്റുക. മുട്ട മുറിച്ച ശേഷം അതിന്റെ മുകളിൽ അല്പം കുരുമുളകുപൊടിയും ഉപ്പും വിതറണം. ഇങ്ങനെ ചെയ്യുന്നത് ബജ്ജിക്ക് കൂടുതൽ രുചി നൽകും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347360/egg-bajji-racipe)