---
title: " വാഹനപരിശോധനക്കിടെ നിർത്താതെ പോയി, വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം"
english_title: "A motor vehicle officer in Koliyakode beat up a student."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347315/a-motor-vehicle-officer-in-koliyakode-beat-up-a-student-new "
published_at: "2026-03-12T19:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2ccfc78ed8_attack.jpg"
keywords: []
---

#  വാഹനപരിശോധനക്കിടെ നിർത്താതെ പോയി, വെഞ്ഞാറമൂടിൽ വിദ്യാർത്ഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനം

> **Lead Summary:** **തിരുവനന്തപുരം: ** കോലിയക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ മർദ്ദിച്ചു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളേജിലെ വിദ്യാർഥി അഭയകൃഷ്ണനെയാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതാപൻ മർദ്ദിച്ചത്.

## Article Content

**തിരുവനന്തപുരം: ** കോലിയക്കോട് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർഥിയെ മർദ്ദിച്ചു. വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ കോളേജിലെ വിദ്യാർഥി അഭയകൃഷ്ണനെയാണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതാപൻ മർദ്ദിച്ചത്.

വാഹനപരിശോധനക്കിടെ നിർത്താതെ പോയതിനായിരുന്നു മർദ്ദനം. വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് പ്രതാപൻ.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ബൈക്കിൽ വരികയായിരുന്ന അഭയകൃഷ്ണൻ ഹെൽമറ്റ് ധരിച്ചിട്ടില്ലായിരുന്നു. ഉദ്യോഗസ്ഥനെ പെട്ടെന്ന് കണ്ടപ്പോൾ നിർത്താൻ കഴിഞ്ഞില്ല. മുന്നോട്ട് കയറ്റി നിർത്താനാണ് ഉദ്ദേശിച്ചതെന്നാണ് വിദ്യാർഥി പറയുന്നത്. അഭയകൃഷ്ണന്് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

11,000 രൂപ പിഴ ഈടാക്കുമെന്ന് ആദ്യം പറഞ്ഞത്. പിന്നീട് 6500 രൂപ നൽകാൻ പറഞ്ഞു. ഓഫീസിലേക്ക് കൊണ്ടുവരണ്ട, തന്റെ കയ്യിൽ തന്നാൽ മതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347315/a-motor-vehicle-officer-in-koliyakode-beat-up-a-student-new )