---
title: "അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ"
english_title: "One-year-old girl found dead under mysterious circumstances in Vamanapuram, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347310/one-year-old-girl-found-dead-under-mysterious-circumstances-in-vamanapuram-thiruvananthapuram-"
published_at: "2026-03-12T19:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2c5d7234e4_death.jpg"
keywords: []
---

# അമ്മൂമ്മ മടങ്ങിയെത്തിയപ്പോൾ കണ്ടത് ചലനമറ്റ ശരീരം; വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം: **വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്.

## Article Content

**തിരുവനന്തപുരം: **വാമനപുരം കണിച്ചോട് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്.

അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയെന്നു പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347310/one-year-old-girl-found-dead-under-mysterious-circumstances-in-vamanapuram-thiruvananthapuram-)