---
title: "കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം"
english_title: "A young man met with a tragic end after his bike collided with a lorry in Kazhakoottam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347297/a-young-man-met-with-a-tragic-end-after-his-bike-collided-with-a-lorry-in-kazhakoottam"
published_at: "2026-03-12T17:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a680a7e7c_trvm_accident.jpg"
keywords: []
---

# കഴക്കൂട്ടത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **കഴക്കൂട്ടം കണിയാപുരത്ത് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണിയാപുരം പള്ളിനട സ്വദേശി അഫ്രാന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ന് മസ്താന്‍ മുക്കിലായിരുന്നു അപകടം. സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. പിന്‍ ചക്രങ്ങള്‍ തലയില്‍ കൂടി കയറിയങ്ങി. അപകടത്തിന് പിന്നാലെ അഫ്രാന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **കഴക്കൂട്ടം കണിയാപുരത്ത് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണിയാപുരം പള്ളിനട സ്വദേശി അഫ്രാന്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.45ന് മസ്താന്‍ മുക്കിലായിരുന്നു അപകടം. സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. പിന്‍ ചക്രങ്ങള്‍ തലയില്‍ കൂടി കയറിയങ്ങി. അപകടത്തിന് പിന്നാലെ അഫ്രാന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടി ഇടിച്ച് മൂന്ന് പേർ മരിച്ചു. മേലാറ്റുർ സ്വദേശികളായ ബാസില, ഷക്കീല, കാർ ഡ്രൈവർ ഷിയാസ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹിം എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. നിലമ്പൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസും, ബന്ധുക്കളെ എയർപോർട്ടിൽ വിട്ട് തിരികെ വരികയായിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൻ്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347297/a-young-man-met-with-a-tragic-end-after-his-bike-collided-with-a-lorry-in-kazhakoottam)