---
title: "സൗന്ദര്യ ശസ്‌ത്രക്രിയ നടത്തിയ യുവതി മരണപ്പെട്ടു; കൊലപാതകക്കുറ്റത്തിന് കേസ്, ക്ലിനിക്കിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Woman dies after undergoing cosmetic surgery murder case filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347293/woman-dies-after-undergoing-cosmetic-surgery-murder-case-filed"
published_at: "2026-03-12T16:54:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a294937c0_women_death.jpg"
keywords: []
---

# സൗന്ദര്യ ശസ്‌ത്രക്രിയ നടത്തിയ യുവതി മരണപ്പെട്ടു; കൊലപാതകക്കുറ്റത്തിന് കേസ്, ക്ലിനിക്കിനെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **അങ്കാര: ( **[www.truevisionnews.com]** ) ** സൗന്ദര്യ ശസ്‌ത്രക്രിയയ്ക്കായി തുർക്കിയിലെത്തിയ യുവതി മരണപ്പെട്ടതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ജെസിക്ക ചാഗ്‌നോൺ ഗയിലോക്‌സ് ആണ് മരിച്ചത്. വയറിന്റെയും സ്‌തനങ്ങളുടെയും ശസ്ത്രക്രിയയ്ക്കാണ് ജെസിക്ക തുർക്കിയിലെ അന്റാലിയയിലുള്ള സ്വകാര്യ ക്ളിനിക്കിലെത്തിയത്.

## Article Content

**അങ്കാര: ( **[www.truevisionnews.com]** ) ** സൗന്ദര്യ ശസ്‌ത്രക്രിയയ്ക്കായി തുർക്കിയിലെത്തിയ യുവതി മരണപ്പെട്ടതിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ജെസിക്ക ചാഗ്‌നോൺ ഗയിലോക്‌സ് ആണ് മരിച്ചത്. വയറിന്റെയും സ്‌തനങ്ങളുടെയും ശസ്ത്രക്രിയയ്ക്കാണ് ജെസിക്ക തുർക്കിയിലെ അന്റാലിയയിലുള്ള സ്വകാര്യ ക്ളിനിക്കിലെത്തിയത്.

കാനഡയിലെ ക്യൂബെക് സ്വദേശിനിയാണ് ജെസിക്ക. നാല് മക്കളുണ്ട്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജെസിക്കയുടെ ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. ക്ളിനിക്കിലെ ആരോഗ്യപ്രവർത്തകർ വൈദ്യസഹായം നൽകിയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭത്തിൽ കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.അതേസമയം, തുർക്കിയിലേയ്ക്ക് പോകുന്നതിന് മൂന്ന് ദിവസം മുൻപ് തങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചതായി ജെസിക്കയുടെ സുഹൃത്ത് വെളിപ്പെടുത്തി. മരണകാരണം ഇതാണോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്.ജെസിക്കയുടെ ശരീരത്തിൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മുറിവുകളോ, കുത്തേറ്റ മുറിവുകളോ, വെടിയേറ്റ മുറിവുകളോ കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.

ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള യുവതിയുടെ ആരോഗ്യസ്ഥിതിയും മരണത്തിന് മുമ്പുള്ള ദിവസങ്ങളിലെ പ്രവർത്തനങ്ങളും അവലോകനം ചെയ്യുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് യുവതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347293/woman-dies-after-undergoing-cosmetic-surgery-murder-case-filed)