---
title: "കോലിക്ക് പിന്നാലെ സഞ്ജു തരംഗം; ധോണിയെയും ഹാർദിക്കിനെയും പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ ചരിത്രനേട്ടവുമായി മലയാളി താരം"
english_title: "Malayali star makes history on Instagram, surpassing Dhoni and Hardik"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347289/malayali-star-makes-history-on-instagram-surpassing-dhoni-and-hardik"
published_at: "2026-03-12T16:49:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2a22a7493e_27.jpg"
keywords: []
---

# കോലിക്ക് പിന്നാലെ സഞ്ജു തരംഗം; ധോണിയെയും ഹാർദിക്കിനെയും പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ ചരിത്രനേട്ടവുമായി മലയാളി താരം

> **Lead Summary:** **മുംബൈ: [ **ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും ആധിപത്യം ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ മുന്നേറുകയാണ്. ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ എണ്ണത്തിൽ വിരാട് കോലി തന്റെ ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ, അവിശ്വസനീയമായ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസൺ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു എന്നത് കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

## Article Content

**മുംബൈ: [ **ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലും ആധിപത്യം ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ മുന്നേറുകയാണ്. ഇൻസ്റ്റാഗ്രാം ലൈക്കുകളുടെ എണ്ണത്തിൽ വിരാട് കോലി തന്റെ ഒന്നാം സ്ഥാനം നിലനിർത്തുമ്പോൾ, അവിശ്വസനീയമായ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസൺ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു എന്നത് കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്നു.

നിലവിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ആദ്യ ഏഴ് ചിത്രങ്ങളും കോലിയുടേതാണെങ്കിലും, തൊട്ടുപിന്നാലെ എട്ടാം സ്ഥാനത്ത് സഞ്ജു ഇടംപിടിച്ചു കഴിഞ്ഞു. ഹാർദിക് പാണ്ഡ്യ, എം.എസ്. ധോണി തുടങ്ങിയ ഇതിഹാസ താരങ്ങളെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ മുന്നേറ്റം.

2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച പോസ്റ്റാണ് 23.1 മില്യൺ ലൈക്കുകളുമായി പട്ടികയിൽ ഒന്നാമത്. 2025-ലെ ഐപിഎൽ വിജയം, ടെസ്റ്റ് വിരമിക്കൽ, ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയിലൂടെ ആദ്യ ഏഴ് സ്ഥാനങ്ങളും കോലി കൈക്കലാക്കി.

എന്നാൽ, 2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ സഞ്ജു നടത്തിയ ഐതിഹാസിക ഇന്നിംഗ്സിന് (97*) ശേഷം പങ്കുവെച്ച പോസ്റ്റ് 18 മില്യണിലധികം ലൈക്കുകൾ നേടി എട്ടാം സ്ഥാനത്തെത്തി. താരതമ്യേന കുറഞ്ഞ ഫോളോവേഴ്സ് മാത്രമുള്ള സമയത്ത് പോലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇത്രയധികം ലൈക്കുകൾ നേടിയത് സഞ്ജുവിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്.

നിലവിൽ ഓരോ ദിവസവും ലക്ഷക്കണക്കിന് ലൈക്കുകൾ അധികമായി നേടിക്കൊണ്ട് ഈ പോസ്റ്റ് 20 മില്യൺ എന്ന നാഴികക്കല്ലിലേക്ക് നീങ്ങുകയാണ്. കരിയറിലുടനീളം നേരിട്ട അവഗണനകളെയും വെല്ലുവിളികളെയും അതിജീവിച്ച് സഞ്ജു നേടിയ ഈ സ്വാധീനം ഏറെ ശ്രദ്ധേയമാണ്.

പത്ത് വർഷത്തോളം നീണ്ട കരിയറിൽ ഭൂരിഭാഗവും ബെഞ്ചിലിരിക്കേണ്ടി വന്നിട്ടും പോരാട്ടവീര്യം കൈവിടാത്ത താരം ഇന്ന് വിരാട് കോലിക്ക് പിന്നാലെ ആരാധകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

വരാനിരിക്കുന്ന ഐപിഎൽ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായി സഞ്ജു എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എം.എസ്. ധോണിയുടെ വിരമിക്കലിന് ശേഷം സിഎസ്‌കെയുടെ അമരക്കാരനായി സഞ്ജു മാറിയാൽ അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ സങ്കൽപ്പിക്കുന്നതിനും അപ്പുറമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

നിലവിൽ ഹാർദിക് പാണ്ഡ്യയുടെ ലോകകപ്പ് വിജയ വീഡിയോയെയും ധോണിയുടെ പോസ്റ്റിനെയും പിന്തള്ളിയാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347289/malayali-star-makes-history-on-instagram-surpassing-dhoni-and-hardik)