---
title: "ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി; ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി"
english_title: "Thrikkakara CI caught by Vigilance at spa while on duty, transferred"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347279/thrikkakara-ci-caught-by-vigilance-at-spa-while-on-duty-transferred-new"
published_at: "2026-03-12T16:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2976ca0892_police.jpg"
keywords: []
---

# ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി; ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി

> **Lead Summary:** **കൊച്ചി: **ഔദ്യോഗിക ഡ്യൂട്ടി സമയത്ത് സ്പാ സെന്ററിൽ നിന്ന് വിജിലൻസ് പിടികൂടിയ തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി. സിഐയെ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പാ സെന്ററിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

## Article Content

**കൊച്ചി: **ഔദ്യോഗിക ഡ്യൂട്ടി സമയത്ത് സ്പാ സെന്ററിൽ നിന്ന് വിജിലൻസ് പിടികൂടിയ തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി. സിഐയെ ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പാ സെന്ററിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

സിഐ സ്ഥിരമായി സ്പായിൽ എത്തി പണം വാങ്ങാറുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ പിടികൂടുന്ന സമയത്ത് സിഐയുടെ പക്കൽ നിന്ന് പണം കണ്ടെത്താനായിരുന്നില്ല. പരിശോധനാ സമയത്ത് സിഐയുടെ പക്കൽ നിന്ന് പണമൊന്നും കണ്ടെത്താനായില്ലെങ്കിലും, ഡ്യൂട്ടി സമയത്ത് ജോലിസ്ഥലത്ത് ഇല്ലാതെ സ്പായിൽ എത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് അധികൃതർ വിലയിരുത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347279/thrikkakara-ci-caught-by-vigilance-at-spa-while-on-duty-transferred-new)