---
title: "'സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു'- വി ഡി സതീശൻ"
english_title: "v d satheeshan support g sudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347274/v-d-satheeshan-support-g-sudhakaran"
published_at: "2026-03-12T15:46:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b292ad705ce_vd_satheesan.jpg"
keywords: []
---

# 'സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു'- വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു. ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം. എല്ലാത്തിനോടും ഇടതുപക്ഷത്തിന് കോംപ്രമൈസ്. തകർച്ചയുടെ അവസാനമാണ് ജി. സുധാകരൻ്റെ തിരുമാനം. പി.ആറിന് വേണ്ടി സർക്കാർ പണം ഒഴുക്കുന്നു. പരസ്യത്തിലൂടെ കളവ് പ്രചരിപ്പിക്കുന്നു. ജി.സുധാകരന് പിന്തുണ നൽകും. ആലോചിച്ച് തിരുമാനം എടുക്കും.

## Article Content

**തിരുവനന്തപുരം: ** കേരളത്തിലെ സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു. ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം. എല്ലാത്തിനോടും ഇടതുപക്ഷത്തിന് കോംപ്രമൈസ്. തകർച്ചയുടെ അവസാനമാണ് ജി. സുധാകരൻ്റെ തിരുമാനം. പി.ആറിന് വേണ്ടി സർക്കാർ പണം ഒഴുക്കുന്നു. പരസ്യത്തിലൂടെ കളവ് പ്രചരിപ്പിക്കുന്നു. ജി.സുധാകരന് പിന്തുണ നൽകും. ആലോചിച്ച് തിരുമാനം എടുക്കും.

ഇനിയും വിസ്മയങ്ങൾ ഉണ്ടാകും. ജി.സുധാകരൻ ഉത്തമ്മ നായ കമ്യൂണിസ്റ്റ്. ബഹുമാനവും ആദരവുമുണ്ട്. വിസ്മയം ഉണ്ടാകും എന്നും പറഞ്ഞപ്പോൾ പലരും ചിരിച്ചു. ഇനിയുമുണ്ടാകും. പുതുയുഗ യാത്രയിൽ അത് മനസിലാക്കിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പാർട്ടിയിലെ തെറ്റായ കാര്യങ്ങൾ മുതിർന്ന നേതാവാണ് പറഞ്ഞിരിക്കുന്നത്. ഇനി എന്ത് അനുനയ നീക്കം ഗണേഷ് കുമാർ വിഷയത്തിലും സിപിഐഎമ്മിന് ഇരട്ടതാപ്പ്. നാണക്കേടാണിത്.

സുധാകരനൊപ്പം നല്ല കമ്മ്യൂണിസ്റ്റുകൾ ഉണ്ടാകും. വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ജി. സുധാകരൻ. ജി.സുധാകരൻ മന്ത്രിയായിരിക്കെ അദ്ദേഹത്തെ നീതിമാൻ എന്ന് താൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. സുധാകരന് അധികാരത്തോട് ആർത്തി എന്നാരോപണത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ട്. ബാക്കിയെല്ലാവരും സന്യാസിമാർ ആണല്ലോ എന്നും വി ഡി സതീശൻ മറുപടി നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347274/v-d-satheeshan-support-g-sudhakaran)