---
title: "തിരുവനന്തപുരത്ത് എം.വി.ഡി ഉദ്യോഗസ്ഥന്റെ അതിക്രമം: ഹെൽമറ്റ് വെക്കാത്തതിന് വിദ്യാർത്ഥിക്ക് മർദ്ദനം"
english_title: "Complaint alleges that a motor vehicle officer assaulted a student during a vehicle inspection"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347271/complaint-alleges-that-a-motor-vehicle-officer-assaulted-a-student-during-a-vehicle-inspection"
published_at: "2026-03-12T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b29009906cb_21.jpg"
keywords: []
---

# തിരുവനന്തപുരത്ത് എം.വി.ഡി ഉദ്യോഗസ്ഥന്റെ അതിക്രമം: ഹെൽമറ്റ് വെക്കാത്തതിന് വിദ്യാർത്ഥിക്ക് മർദ്ദനം

> **Lead Summary:** **തിരുവനന്തപുരം : [ **വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശിയായ അഭയ കൃഷ്ണനാണ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായത്.

## Article Content

**തിരുവനന്തപുരം : [ **വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശിയായ അഭയ കൃഷ്ണനാണ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഇന്ന് രാവിലെ പത്ത് മണിയോടെ കോലിക്കോട് ബിവറേജിന് സമീപമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കോളേജിലേക്ക് പോവുകയായിരുന്ന അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല.

ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, താൻ അല്പം മുന്നോട്ട് മാറ്റി നിർത്തിയതാണ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിച്ചത് എന്ന് വിദ്യാർത്ഥി പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണന്റെ മുഖത്തും ചെവിയിലും അടിക്കുകയായിരുന്നു.

6500 രൂപ പിഴയടക്കണമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മർദ്ദനമേറ്റതിനെത്തുടർന്ന് കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ അഭയ കൃഷ്ണ, സംഭവത്തിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഈ അതിക്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347271/complaint-alleges-that-a-motor-vehicle-officer-assaulted-a-student-during-a-vehicle-inspection)