---
title: "അവസരം പാഴാക്കരുത്.....: വെറ്ററിനറി ഡോക്ടർ നിയമനം: അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "Veterinary Doctor Recruitment: Applications are invited from eligible candidates."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347268/veterinary-doctor-recruitment-applications-are-invited-from-eligible-candidates"
published_at: "2026-03-12T15:26:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28e65e84da_appli.jpg"
keywords: []
---

# അവസരം പാഴാക്കരുത്.....: വെറ്ററിനറി ഡോക്ടർ നിയമനം: അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **എറണാകുളം: **ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം', മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ എന്നിവയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു.

## Article Content

**എറണാകുളം: **ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം', മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ എന്നിവയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു.

മുളന്തുരുത്തി, മൂവാറ്റുപുഴ മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ രണ്ട് ഒഴിവുകളും കൂവപ്പടി, പള്ളുരുത്തി ബ്ലോക്കുകളിലെ രാത്രികാല സേവന വിഭാഗത്തിൽ രണ്ട് ഒഴിവുകളുമാണുള്ളത്. കൂടാതെ എറണാകുളം ഡി.വി.സി.യിലെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലും ഒരു ഒഴിവുണ്ട്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12-ന് രാവിലെ 11-നും 12-നും ഇടയിൽ ആലുവ നേതാജി റോഡിലുള്ള ഐ.സി.ഡി.പി ക്യാമ്പസ്സിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും വേണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347268/veterinary-doctor-recruitment-applications-are-invited-from-eligible-candidates)