---
title: "'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ "
english_title: "k sudhakaran contest demand poster in kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347267/k-sudhakaran-contest-demand-poster-in-kannur"
published_at: "2026-03-12T15:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28dbc581c0_k_sudhakaran.jpg"
keywords: []
---

# 'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ 

> **Lead Summary:** **കണ്ണൂർ : ( **[www.truevisionnews.com]** )** കണ്ണൂരിൽ മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റ‍ർ. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്റ‍റിൽ പറയുന്നത്. കെപിസിസി ഓഫീസിന് മുന്നിലാണ് സുധാകരൻ അനുകൂലികളുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

## Article Content

**കണ്ണൂർ : ( **[www.truevisionnews.com]** )** കണ്ണൂരിൽ മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരനെ പിന്തുണച്ച് പോസ്റ്റ‍ർ. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണെന്നും ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് പോസ്റ്റ‍റിൽ പറയുന്നത്. കെപിസിസി ഓഫീസിന് മുന്നിലാണ് സുധാകരൻ അനുകൂലികളുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സുധാകരനെ മത്സരിപ്പിക്കുന്നതിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

നേരത്തെയും കെ സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'കെ സുധാകരൻ തുടരും' എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരന്റെ നിയമസഭ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

അതേസമയം കണ്ണൂരില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കെ. സുധാകരന് എതിരെ തിരഞ്ഞെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സുധാകരന്‍ അനുകൂലികള്‍ രംഗത്തുവന്നിരുന്നു. സുധാകരനെ മാറ്റിയാല്‍ തിരഞ്ഞെടുപ്പിനെ മുഴുവൻ ബാധിക്കാൻ പോകുന്ന കാര്യമാണെന്നാണ് സുധാകരന്‍റെ സന്തതസഹചാരിയായ ജയന്ത് ദിനേശിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്.

പാർട്ടി അധികാരത്തിലേക്ക് വരുമ്പോൾ അധികാരസ്ഥാനത്ത് സുധാകരന്‍ കൂടി ഉണ്ടാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹമാണെന്നും പോസ്റ്റിലുണ്ട്.2016 ല്‍ കണ്ണൂര്‍ ഒഴിവാക്കി സിപിഎം സിറ്റിങ് സീറ്റായ ഉദുമയില്‍ മത്സരിക്കാന്‍ പോയ അദ്ദേഹത്തെ അധികാരമോഹിയാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് പലരും.

എന്നാല്‍ സുധാകരന് അധികാര മോഹമില്ലെന്നും അണികളുടെ മോഹമാണിതെന്നുമാണ് ജയന്തിന്‍റെ പോസ്റ്റ്. യു.ഡി.എഫിന് ഈസി വാക്കോവറല്ല ഈ തിരഞ്ഞെടുപ്പെന്നും സുധാകരന്‍ മത്സരിച്ചാല്‍ കണ്ണൂര്‍ ജില്ലയിലാകെ ഇതിന്‍റെ ഗുണം ഉണ്ടാകുമെന്നും പോസ്റ്റില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347267/k-sudhakaran-contest-demand-poster-in-kannur)