---
title: "ജി.സുധാകരൻ്റെ നിലപാട് ദുഖകരം,  അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം' -  എം.എ. ബേബി"
english_title: "G.Sudhakaran's stance is sad, MABaby"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347258/gsudhakarans-stance-is-sad-mababy-new"
published_at: "2026-03-12T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b28852cef23_baby.jpg"
keywords: []
---

# ജി.സുധാകരൻ്റെ നിലപാട് ദുഖകരം,  അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം' -  എം.എ. ബേബി

> **Lead Summary:** ** **മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജി. സുധാകരൻ കൈക്കൊണ്ട നിലപാടുകൾ ദൗർഭാഗ്യകരമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി അംഗം എം.എ. ബേബി. നിലപാട് ദുഖകരം, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ല. അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നെന്നും എം എ ബേബി വ്യക്തമാക്കി.

## Article Content

** **മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ ജി. സുധാകരൻ കൈക്കൊണ്ട നിലപാടുകൾ ദൗർഭാഗ്യകരമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി അംഗം എം.എ. ബേബി. നിലപാട് ദുഖകരം, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ല. അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നെന്നും എം എ ബേബി വ്യക്തമാക്കി.

തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഐഎം നേതാവ് ജി സുധാകരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347258/gsudhakarans-stance-is-sad-mababy-new)