---
title: "സോപ്പ് എടുക്കാൻ  വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍  "
english_title: "A young woman who had gone to bathe with her husband was found dead after drowning neyyattinkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347209/a-young-woman-who-had-gone-to-bathe-with-her-husband-was-found-dead-after-drowning-neyyattinkara-new-"
published_at: "2026-03-12T12:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b261e3bd42a_death.jpg"
keywords: []
---

# സോപ്പ് എടുക്കാൻ  വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍  

> **Lead Summary:** **തിരുവനന്തപുരം: ** ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി ആണ് മരിച്ചത് .

## Article Content

**തിരുവനന്തപുരം: ** ഡാമില്‍ ഭര്‍ത്താവിനൊപ്പം കുളിക്കാന്‍ എത്തിയ യുവതിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്ത കാഞ്ചിമൂട് നിതിന്‍ ഭവനില്‍ നിതിന്റെ ഭാര്യ സിമി ആണ് മരിച്ചത് .

ഇന്നലെ ഉച്ചയ്‌ക്ക് 12 മണിയോടെ തിരുവനന്തപുരം നെയ്യാറിലാണ് സംഭവം . നെയ്യാർ ഡാമിനടുത്തുള്ള വീട്ടില്‍ നിന്നും നിതിനൊപ്പം നെയ്യാര്‍ ജലസംഭരണിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു സിമി.

ഇതിനിടെ സോപ്പ് എടുക്കാന്‍ മറന്നുപോയതിനാൽ നിതിൻ തിരികെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോൾ സിമിയെ കാണാൻ കഴിഞ്ഞില്ലെന്നാണ് നിതിൻ പൊലീസിനോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347209/a-young-woman-who-had-gone-to-bathe-with-her-husband-was-found-dead-after-drowning-neyyattinkara-new-)