---
title: "റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി"
english_title: "Air Force officer found dead in Raipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347208/air-force-officer-found-dead-in-raipur-new"
published_at: "2026-03-12T12:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25f511e558_death.jpg"
keywords: []
---

# റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

> **Lead Summary:** **റായ്പൂർ: **വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് റായ്പൂരിലാണ് സംഭവം . കമാൻഡർ വിപുല്‍ യാദവ് ആണ് മരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുൽ.

## Article Content

**റായ്പൂർ: **വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് റായ്പൂരിലാണ് സംഭവം . കമാൻഡർ വിപുല്‍ യാദവ് ആണ് മരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുൽ.

വീട്ടിലാണ് വിപുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347208/air-force-officer-found-dead-in-raipur-new)