---
title: "വെള്ളാപ്പള്ളിക്ക് തിരിച്ചടി...! എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി"
english_title: "High Court removes Vellappally Natesan from the post of SNDP Yogam General Secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347191/high-court-removes-vellappally-natesan-from-the-post-of-sndp-yogam-general-secretary"
published_at: "2026-03-12T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25493a57be_vellappalli_natesan.jpg"
keywords: []
---

# വെള്ളാപ്പള്ളിക്ക് തിരിച്ചടി...! എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി

> **Lead Summary:** **എറണാകുളം: ( **[www.truevisionnews.com]** ) **വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി. എം.കെ. സാനു അടക്കമുള്ളവർ നൽകി ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്.

## Article Content

**എറണാകുളം: ( **[www.truevisionnews.com]** ) **വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി ഹൈക്കോടതി. എം.കെ. സാനു അടക്കമുള്ളവർ നൽകി ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്.

എസ്എൻഡിപി യോഗം കണക്കുകളുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് വെള്ളാപ്പള്ളി നടേശനെതിരെയും തുഷാർ വെള്ളാപ്പള്ളിക്കെതിരെയും മറ്റ് ഭാരവാഹികൾക്കെതിരെയും പരാതി ഉയർന്നത്.

നിരവധി നാളുകളായി തുടരുന്ന നിയമപോരാട്ടത്തിൻ്റെ അവസാനമാണ് ഇത്തരത്തിലൊരു ഉത്തരവിലേക്ക് എത്തിയിട്ടുള്ളത്. എസ്എൻഡിപി യോഗത്തിൻ്റെ കണക്കുകളിൽ വലിയ ക്രമക്കേട് ഉണ്ടെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. അത് പരിഗണിച്ചാണ് ബോർഡ് മെമ്പർമാരെ അടക്കം അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവുണ്ടായത്. കമ്പനി നിയമപ്രകാരം വെള്ളാപ്പള്ളിക്കോ മറ്റ് ഭാരവാഹികൾക്കോ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായി ഓഡിറ്റിങ് നടത്തിയിട്ടില്ല, മൂന്ന് വർഷം യോഗവുമായി ബന്ധപ്പെട്ട കണക്കുകൾ കാണിച്ചില്ല തുടങ്ങിയ ആരോപണങ്ങളായിരുന്നു ഇവർക്കെതിരെ ഉയർന്നത്. ഇത് സംബന്ധിച്ച് വിജിലൻസിലടക്കം പരാതി നൽകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347191/high-court-removes-vellappally-natesan-from-the-post-of-sndp-yogam-general-secretary)